Monday, 11 March 2019

എര്‍മാളം അജ്മീര്‍ ആണ്ട് നേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച തുടക്കംമാകും; പഞ്ചിക്കല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

എര്‍മാളം: അജ്മീര്‍ ആണ്ട് നേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച താജുല്‍ ഉലമ നഗറില്‍ തുടക്കം കുറിക്കും. നേര്‍ച്ചയുടെ ഭാഗമായി മഖാം സിയാറത്ത്, മത പ്രഭാഷണം  പരമ്പര, ആത്മീയ ദിക്ര്‍ ദുആ മജ്‌ലിസ്, ലങ്കര്‍ വിതരണം, അജ്മീര്‍ മൗലീദ്, ആയിരങ്ങള്‍ക്ക് അന്നദാനം വിതരണം എന്നിവ നടക്കും. 

ചൊവ്വാഴ്ച രാവിലെ പത്തിന്  സ്വാഗതസംഘം ചെയര്‍മാന്‍ ബി.എം അബ്ദുല്ലകുഞ്ഞി ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം 7 മണിക്ക് ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘ ജനറല്‍ കണ്‍വിനര്‍ ഐ അബ്ദുല്‍ ഖാദിര്‍ സ്വാഗത പ്രസംഗം നടത്തും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.എസ് അറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍  ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി ആദൂര്‍ മുഖ്യപ്രഭാഷണം.എസ് വൈ എസ് കാസറഗോഡ് ജില്ലാ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ് കുര്‍സ് മൊയ്തു ഹാജി, മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ഹസൈനാര്‍ വി.കെ,അബ്ദുല്‍ ഖദര്‍ അമാനി പാണലം, അബ്ദുല്‍ ഖാദര്‍ മദനി തൈവളപ്പ്, വാര്‍ഡ് മെമ്പര്‍ മഹമ്മൂദ് തൈവളപ്പ് തുടങ്ങിയവര്‍ സംബന്ധിക്കും, എസ് എസ് എഫ് യൂനിറ്റ് സെക്രട്ടറി സാബിത് ഇ എ നന്ദി പറയും. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ 13ന്  നൗഫല്‍ സഖാഫി കളസ,14 ന് ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര,15 ന് സഫ്‌വാന്‍ സഖാഫി പത്തപിരിയം തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും, ആത്മീയ മജ്‌ലിസുകള്‍ക്ക് 13ന്  സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, 14ന് സയ്യിദ് യാഹ്‌യാല്‍ ബുഖാരി മടവൂര്‍ കോട്ട നേതൃത്വം നല്‍കും.

15ന് വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളനം ജാഫര്‍ സഅദി മാരയുടെ ആദ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സമാപന ആത്മീയ മജ്!ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും, 16 ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന അജ്മീര്‍ മൗലീദ് ആത്മീയ മജില്‍സില്‍  സയ്യിദ് മുനീറുല്‍ അഹ്ദല്‍ നേതൃത്വം നല്‍കും, സമാപന കുട്ടു പ്രാര്‍ത്ഥനക്ക് സമസ്ത ഉപാദ്ധ്യക്ഷന്‍ ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് നേതൃത്വം നല്‍കും തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കും .
 മാര്ച്ച് 12 ന് വൈകുന്നേരം 4 മണിക്ക് ലങ്കര്‍(മധുര കഞ്ഞി) വിതരണം നടക്കും. 

 വിവിധ ദിവസങ്ങളില്‍ സയ്യിദ് കരീം തങ്ങള്‍, അഷ്‌റഫ് തങ്ങള്‍,അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി,റസാഖ് സഖാഫി കോട്ടക്കുന്ന്,നാസര്‍ മളിയില്‍, ജമാല്‍ സഖാഫി ആദൂര്‍,അബ്ബാസ് സഖാഫി ചേരൂര്‍, ഇ. എം. അബ്ദുല്‍ ഖാദര്‍ ഹാജി,അഷ്‌റഫ് ജൗഹരി എരുമാട്,അബ്ദുല്‍ ഖാദിര്‍ സഅദി,അഹ്മദ് സഅദി,ലത്തീഫ് മൗലവി,സുഹൈല്‍ സഖാഫി എര്‍മാളം, ഷംസുദ്ദീന്‍ മൗലവി,റഷീദ് മൗലവി, ഹനീഫ് മൗലവി എസ് ടി അബ്ദുല്ല , അഹ്മദ് കൊല്ലാപടി,ഹമീദ് കടുമന, മുനീര്‍ ബി.എ,സിദ്ദിഖ് കുഞ്ഞിക്കാനം,അബൂബക്കര്‍ എ.കെ,അബ്ദുല്‍ റഹ്മാന്‍ കുര്‍സ് തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: