Wednesday, 13 March 2019

എര്‍മാളം അജ്മീര്‍ ആണ്ടുനേര്‍ച്ചയ്ക്ക് പ്രൗഡമായ തുടക്കം

എര്‍മാളം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന അജ്മീര്‍ ആണ്ടുനേര്‍ച്ചയ്ക്ക് പ്രൗഡമായി തുടക്കം കുറിച്ചു. രാവിലെ പത്തിന് ബിഎം അബ്ദുള്ള കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. 

മാര്ച്ച് 16 വരെ വിവിധ സെഷനുകളിലായി പരിപാടി കള്‍ നടക്കും. 16 ന് വൈകുന്നേരം ആയിരങ്ങള്‍ക്ക് അന്നദാന നല്‍കി ഇ വര്‍ഷത്തെ നേര്‍ച്ചയ്ക്ക് പരിസമാപ്തി കുറിക്കും. 

വൈകുന്നേരം 7 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് ജലാലുദ്ദീന്‍ ജിഫ്രി തങ്ങള്‍ റഹ്മാനിയ നഗര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. മുത്ത് നബിയുടെ ആകാശ യാത്ര എന്ന വിഷയത്തില്‍ സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി ആദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. 

എര്‍മാളം ഖത്തീബ് ജാഫര്‍ സഅദി മാര, എസ് വൈ എസ്,സ്വാഗത സംഘ ചെയര്‍മാന്‍ ബി.എം അബ്ദുല്ല കുഞ്ഞി ഹാജി, ബി.എം അഹ്മദ് ഹാജി, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ് കുര്‍സ് മൊയ്ദീന്‍ കുഞ്ഞി ഹാജി,കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറി ഹസൈനാര്‍ വി.കെ, ട്രഷറര്‍  ഇ.എം അബ്ദുല്‍ ഖാദര്‍ ഹാജി, ഐ അബ്ദുല്‍ കാദര്‍, അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ അമാനി   തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്തീഫ് മൗലവി സ്വാഗതവും, എസ് എസ് എഫ് യൂനിറ്റ് സെക്രട്ടറി സാബിത് ഇ എ നന്ദിയും പറഞ്ഞു. 

നേര്‍ച്ചയുടെ ഭാഗമായി നടത്തുന്ന ലങ്കര്‍ വിതരണം ഇന്ന് വൈകുന്നേരം നടക്കും. ഇന്ന് നടക്കുന്ന പരിപാടിയില്‍ സയ്യിദ് കുറ തങ്ങള്‍ പ്രാര്‍ത്ഥന നിവാഹിക്കും നൗഫല്‍ സഖാഫി കളസ ഇസ്ലാമിലെ കുടുംബം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.


SHARE THIS

Author:

0 التعليقات: