Friday, 15 March 2019

ആത്മീയ മജ്‌ലിസുകള്‍ കൊണ്ട് ഹൃദയങ്ങളെ ശുദ്ധികരിക്കണം: സയ്യിദ് യഹ്‌യല്‍ ബുഖാരി

എര്‍മാളം: ആത്മീയ മജ്‌ലിസുകള്‍ കൊണ്ടും മത വിജ്ഞാന സദസ്സുകള്‍ കൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ ശുദ്ധികരിക്കാന്‍ നമുക്ക് കഴിയണം എന്ന സയ്യിദ് യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന  എര്‍മാളം അജ്മീര്‍ ആണ്ടു നേര്‍ച്ചയുടെ മുന്നാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു തങ്ങള്‍. 

ലഖ്മാനല്‍ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് മൗലവി എര്‍മാളം, ബിഎം അബ്ദുല്ല കുഞ്ഞി ഹാജി, സുബൈര്‍ മൗലവി,സിദ്ദിഖ് കുഞ്ഞിക്കാനം,അബൂബക്കര്‍ കരുമാനം തുടങ്ങിയവര്‍ സംബന്ധിച്ചു. സുഹൈല്‍ സഖാഫി എര്‍മാളം സ്വാഗതവും സിദ്ദിഖ് നെക്കര നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: