Saturday, 16 March 2019

ജീവിത വിജയം പ്രവാചക സ്‌നേഹത്തിലൂടെ സാധ്യമാകും -കണ്ണവം തങ്ങള്‍

എര്‍മാളം: ജീവിതത്തില്‍ മഹാന്മാര്‍ വിജയം കൈവരിച്ചത് പ്രവാചക സ്‌നേഹം കൊണ്ടാണെന്നും നമ്മുടെ ജീവിത  വിജയത്തിന് പ്രവാചക സ്‌നേഹം അനിവാര്യമാണ് എന്ന സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അഭിപ്രായപ്പെട്ടു.

കേരള മുസ്ലിം ജമാഅത്ത് എസ് വൈഎസ്, എസ്എസ് എഫ് നടത്തി വരുന്ന  അജ്മീര്‍ ആണ്ട് നേര്‍ച്ചയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. 

ജാഫര്‍ സഅദി മാര ആദ്യക്ഷത വഹിച്ച ചടങ്ങില്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകന്‍ സഫ്‌വാന്‍ സഖാഫി പത്തപിരിയം മുഖ്യ പ്രഭാഷണം നടത്തി. ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അബ്ദുള്ള അബ്ദുല്‍ ഹമീദ് എര്‍മാളത്തിന് സംഘടന യുടെ സ്‌നേഹ ഉപഹാരം കണ്ണവം തങ്ങള്‍ നല്‍കി, ബി.എം അബ്ദുല്ല കുഞ്ഞി ഹാജി,റസാഖ് സഖാഫി കോട്ടക്കുന്ന്,അഹ്മദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂബക്കര്‍ കരുമാനം സ്വാഗതവും, അബ്ദുല്‍ റഹ്മാന്‍ കുര്‍സ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: