Monday, 11 March 2019

ചിറമ്മല്‍ കുടുംബ സംഗമം നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രസിദ്ധമായ ചിറമ്മല്‍ കുടുംബത്തിന്റെ കുടുംബ സംഗമം പുതിയവളപ്പ് മലബാര്‍ റിസോര്‍ട്ടില്‍ നടന്നു. ചിറമ്മല്‍ അഹമ്മദ്  - ഫാത്വിമ ദമ്പതികളുടെ മക്കളായ സി.എച്ച് കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച് ആയിഷ ഹജ്ജുമ്മ, സി.എച്ച് മുഹമ്മദ് ഹാജി, സി.എച്ച് മൊയ്തു ഹാജി, സി.എച്ച് ഇബ്രാഹിം ഹാജി, സി.എച്ച് ആലിക്കുട്ടി ഹാജി, സി.എച്ച് ബശീര്‍, സി.എച്ച് ഇസ്മാഈല്‍ ഹാജി എന്നിവരുടെ മക്കളും പേരമക്കളും പങ്കെടുത്തു. 

പരിപാടിയില്‍ സി.എച്ച് ബശീര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് ഹാഫിള് അബ്ദുല്ല ഖിറാഅത് നടത്തി. സി.എച്ച് കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ.ബി.എം മുഹ്‌സിന്‍  വിഷയാവതരണം നടത്തി. 

മരുമക്കളായ സുലൈമാന്‍ സഅദി, കായിഞ്ഞി മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സുലൈമാന്‍ ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ വലിയ കാരണവര്‍ സി.എച്ച് കുഞ്ഞബ്ദുല്ല ഹാജിയെ ആദരിച്ചു. ഹാഫിളീങ്ങളായ അബ്ദുല്ല സി.എച്ച്, മശ്ഹൂദ് സി.എച്ച് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. മൂസ സി.എച്ച് സ്വാഗതവും നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: