Saturday, 9 March 2019

കേരള സംസ്ഥാന ഓര്‍ഫനേജ് അസോസിയേഷന്‍; ഹമീദ് മൗലവി ആലംപാടി വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: കേരള സംസ്ഥാന ഓര്‍ഫനേജ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി സഅദിയ ഓര്‍ഫനേജ് മാനേജര്‍ എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയെ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന 21-ാം വാര്‍ഷിക ജനറല്‍ബോഡി യോഗം തിരഞ്ഞെടുത്തു.

റോയ്മാത്യു വടക്കേല്‍ കോട്ടയം (പ്രസിഡന്റ്്), എസ്.എ അബ്ദുല്‍ ഹമീദ് മൗലവി, തോമസ് പി.ഇ പ ത്തനംതിട്ട, ലിജോ ചിറ്റിലപ്പള്ളി തൃശ്ശൂര്‍ (വൈസ് പ്രസിഡന്റുമാര്‍), സി. പി കുഞ്ഞഹമ്മദ് കോഴിക്കോട് (ജനറല്‍ സെക്രട്ടറി). തോമസ് വര്‍ഗീസ്,
ജോണി വയനാട്, റോസക്കുട്ടി ഇടുക്കി(സെക്രട്ടറിമാര്‍). അഡ്വ.അഡ്വ.സെയ്‌നുദ്ധീന്‍
 (ട്രഷറര്‍).


1350 സ്ഥാപനങ്ങള്‍ അസോസിയേഷന്റെ കീഴിലുണ്ട്. തൃശ്ശൂര്‍ സെന്റ് പോള്‍സ് സ്‌കൂളില്‍ ചേര്‍ന്ന യോഗമാണ് മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

SHARE THIS

Author:

0 التعليقات: