Monday, 11 March 2019

ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കണ്‍വന്‍ഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രന് ഊഷ്മളമായ വരവേല്‍പ്പ്

കാഞ്ഞങ്ങാട്: ഐഎല്‍എല്‍ കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി. സതീഷ്ചന്ദ്രന് ഊഷ്മളമായ വരവേല്‍പ്പ്. നോര്‍ത്ത് കോട്ടച്ചേരിയിലെ മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന കണ്‍വന്‍ഷനിലേക്ക് സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ നീണ്ട കരഘോഷം മുഴങ്ങി.  

മോദി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളാനും ജനധിപത്യ മതേതരപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനം കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയും തിരഞ്ഞെടുപ്പിന്റെ രാഷ്ട്രിയ പ്രാധന്യവും ഹൃസ്വമായ വാക്കുകളില്‍ വിവരിച്ചു കൊണ്ടുള്ള പ്രസംഗം കഴിഞ്ഞതോടെ ഐഎന്‍എല്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവേശം ഇരട്ടിച്ചു.

കണ്‍വന്‍ഷന്‍ മൊയ്തിന്‍കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. ബില്‍ടെക് അബ്ദുള്ള അധ്യക്ഷനായി. എംഎ ലത്തീഫ്, അസീസ് കടപ്പുറം, ടി.ഹംസ, റിയാസ്, എല്‍.സുലൈഖ, എം.എ.ഷഫീഖ്, സഹായ് ഹസിനാര്‍, കെ. സി.മുഹമ്മദ് കുഞ്ഞു, ഇസ്മി പടന്നക്കാട് എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ റഹിമാന്‍ കൊളവയല്‍ സ്വാഗതം പറഞ്ഞു.

SHARE THIS

Author:

0 التعليقات: