Sunday, 31 March 2019

അല്‍ ബിഷാറ ഡിസെനിയം ഏപ്രില്‍ 1 ,2 ,3 തിയ്യതികളില്‍

മഞ്ചേശ്വരം: സാമൂഹിക  വിദ്യാഭ്യാസ മേഖലകളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മഞ്ചേശ്വരം മേഖലയില്‍ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ചു മുന്നേറുന്ന അല്‍ ബിഷാറ ഇസ്ലാമിക് എജ്യുക്കേഷന്‍ സെന്ററിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ചു ഏപ്രില്‍  1 ,2 ,3  തിയ്യതികളില്‍ ഡിസെനിയം എന്നാ പേരില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ മഞ്ചേശ്വരത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ചു നിര്‍ധനരായ പത്തു പെണ്‍കുട്ടികളുടെ വിവാഹം സ്ഥാപനത്തിന്റെ ചെലവയില്‍ നടത്തും.

ഏപ്രില്‍ ഒന്നിന് രാവിലെ പത്തു മണിക്ക് സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘടന സമ്മേളനം അതാവുള്ള തങ്ങള്‍ ഉല്‍ഘടനം ചെയ്യും. തുടര്‍ന്ന് സമൂഹ വിവാഹം നടക്കും.

വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന ആത്മീയ സംഗമം ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘടനം ചെയ്യും.


ഏപ്രില്‍ 2 ന്ന് പണ്ഡിത സംഗമം മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘടനം ചെയ്യും. ഏപ്രില്‍ 3 ന്ന് രാവിലെ അലുംനി മീറ്റ് നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കുമ്പോള്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കം വിവിധ ഉലമ ശിരോമണികള്‍ പ്രഭാഷണം നടത്തുമെന്ന് ഭാരവായികളായ ഉസ്താദ് മൂസല്‍ മദനി, സംശുദ്ധീന്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ അറയിച്ചു. 


SHARE THIS

Author:

0 التعليقات: