Sunday, 10 March 2019

കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം

കാസര്‍കോട്: ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിച്ച  നാലാമത് കാസര്‍കോട് മരത്തണില്‍ കോട്ടയത്ത് നിന്നുള്ള കായിക താരങ്ങള്‍ക്ക് ആധിപത്യം. പുരുഷ വിഭാഗത്തില്‍ ബിനു പീറ്റര്‍ (എറണാകുളം), എസ് ആകാശ്, കെ ആര്‍ സുജിത്ത് (ഇരുവരും കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളില്‍ എം എസ് ശ്രുതി, റിസാന, ആതിര (മൂവരും  കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.  വിജയികള്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപയും ട്രോഫിയും സമ്മാനിച്ചു. മൊഗ്രാല്‍പുത്തൂര്‍  കടവത്തില്‍ നിന്ന്   വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കായിരുന്നു പത്തര കിലോ മീറ്റര്‍ ദൂരമുള്ള മാരത്തണ്‍.  50 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ വയനാട്ടിലെ പി സി തോമസ്, ജിമ്മു ജോണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.  കാസര്‍കോട് ജില്ലക്കാരുടെ വിഭാഗത്തില്‍ നിതിന്‍ നായിക്, എ എസ്  രാഗേഷ്, അഭിജിത്ത് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.  മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനദാനം നിര്‍വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്പ്രസിഡന്റ് എ എ ജലീല്‍ ഫഌഗ്ഓഫ് ചെയ്തു. 
    
താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കുള്ള മിനി മാരത്തണില്‍ പുരുഷന്മാരില്‍ രാഗേഷ് പെരുമ്പള, അജിത്ത് (ബേഡഡുക്ക), ശംഭുനാഥ് (ചീമേനി) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളില്‍ അനുഷ, ജിസ്‌മോള്‍, എം എസ് കാവ്യ (മൂവരും കോട്ടയം)  എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കാസര്‍കോട് ജില്ലക്കാരുടെ വിഭാഗത്തില്‍ മഞ്ചുനാഥ, മാഹിന്‍ റിസ, മര്‍വാന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.  മിനി മാരത്തണ്‍  ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു,  ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 

ഗുഡ‌്മോണിങ് കാസർകോട‌് സംഘടിപ്പിച്ച  നാലാമത‌് കാസർകോട‌് മാരത്തണിൽ വിജയികളായവർ 

SHARE THIS

Author:

0 التعليقات: