Friday, 15 March 2019

കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ സംയുക്ത സംഗമം സമാപിച്ചു.


കാസര്‍കോട് : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ എല്ലാ സുന്നി സംഘടനകളുടെയും  ഏകോപനം ലക്ഷ്യംവെച്ച് സംഘടിപ്പിക്കുന്ന കാസര്‍കോട് സോണ്‍തല സംയുക്ത ക്യാബിനറ്റ് സംഗമം സമാപിച്ചു. സോണിലെ നാല് സര്‍ക്കിളുകളില്‍ ഈ മാസം 24നകം സര്‍ക്കിള്‍ ക്യാബിനറ്റ് ഫോറങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഈ മാസം 17ന്  മധൂര്‍,  22ന് കാസര്‍കോട്, 23ന് മൊഗ്രാല്‍ പുത്തൂര്‍,  24ന് ചെങ്കള എന്നിവിടങ്ങളിലിലാണ് ക്യാബിനറ്റ് ഫോറങ്ങള്‍ ചേരുന്നത്. 

സുന്നി പ്രസ്ഥാനത്തിന്റെ ആദര്‍ശ, രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതിനും  തലസ്ഥാന നഗരിയില്‍ ഉയരുന്ന പ്രസിഡെന്‍ഷ്യല്‍ ടവറിന്റെ നിര്‍മാണ ഫണ്ട് വിലയിരുത്തുന്നതിനുമാണ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ  സംഘടനകളുടെ സര്‍ക്കിള്‍, സെക്റ്റര്‍ കമ്മറ്റികളുടെ ഏഴ് വീതം ഭാരവാഹികള്‍ സര്‍ക്കിള്‍ തലത്തില്‍  ഒത്ത് കൂടുന്നത്.  

സോണ്‍ സംഗമം കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബ്ബാസ് സഖാഫി ചേരൂറിന്റെ അധ്യക്ഷതയില്‍  സയ്യിദ് യു പി എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ പ്രാര്‍ഥന നടത്തി. മുഹമ്മദ് ടിപ്പുനഗര്‍ സ്വാഗതം പറഞ്ഞു.

ബശീര്‍ പുളിക്കൂര്‍, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുശാ സഖാഫി വിഷയാവതരണം നടത്തി.  

ഇത്തിഹാദ് മുഹമ്മദ് ഹാജി, പുതിയപുര ശംസുദ്ദീന്‍ ഹാജി, ഖലീല്‍ തളങ്കര, അഹ്മദ് സഅദി ചെങ്കള,  മുനീര്‍ സഅദി നെല്ലിക്കുന്ന്,  മുനീര്‍ എര്‍മാളം, ബി എ ആസ്വിഫ് ആലമ്പാടി ഇഖ്ബാല്‍ ബേവിഞ്ച, തസ്‌ലീം കുന്നില്‍, മുര്‍ശിദ് പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി നായമാര്‍മൂല തുടങ്ങിയവര്‍ പ്രസംഗിച്ചു.

SHARE THIS

Author:

0 التعليقات: