Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ എല്ലാ സുന്നി സംഘടനകളുടെയും  ഏകോപനം ലക്ഷ്യംവെച്ച് സംഘടിപ്പിക്കുന്ന കാസര്‍കോട് സോണ്‍തല സംയുക്ത ക്യാബിനറ്റ് സംഗമഹ്‌ളറത്തുല്‍ ബദ്‌രിയ്യയും ഈ മാസം 15ന് വെള്ളിയാവ്ച രാവിലെ ആറ് മണിക്ക്  കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും.

     സുന്നി പ്രസ്ഥാനത്തിന്റെ ആദര്‍ശ, രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതിനും  തലസ്ഥാന നഗരിയില്‍ ഉയരുന്ന പ്രസിഡെന്‍ഷ്യല്‍ ടവറിന്റെ നിര്‍മാണ ഫണ്ട് വിലയിരുത്തുന്നതിനുമാണ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ  സംഘടനകളുടെ സോണ്‍, ഡിവിഷന്‍ കമ്മറ്റികളുടെ 11 വീതം ഭാരവാഹികളും സര്‍ക്കിള്‍ പ്രസിഡന്റ്, സെക്രട്ടറിമാരും ഒത്ത് കൂടുന്നത്.

    പ്രവര്‍ത്തകരുടെ ആത്മീയോന്നതി ലക്ഷ്യം വെച്ച് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യക്ക് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ നേതൃത്വം നല്‍കും. അബ്ബാസ് സഖാഫി ചേരൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുശാ സഖാഫി പ്രസംഗിക്കും.  

      ഇതു സംബന്ധമായി ടിപ്പുനഗര്‍ സെന്ററില്‍ നടന്ന സോണ്‍തല യോഗത്തില്‍ സംഘാടക സമിക്ക് രൂപം നല്‍കി. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി (ചെയര്‍മാന്‍), ഇത്തിഹാദ് മുഹമ്മദ് ഹാജി, പുതിയപുര ശംസുദ്ദീന്‍ ഹാജി, (വൈ. ചെയ) ഫാസില്‍ ബള്ളൂര്‍ (ജന.കണ്‍വീനര്‍) ഹുസൈന്‍ മുട്ടത്തൊടി, ബി എ ആസ്വിഫ് ആലമ്പാടി (കോഡിനേറ്റര്‍) അബ്ബാസ് സഖാഫി, മുഹമ്മദ് ടിപ്പുനഗര്‍, ഇഖ്ബാല്‍ ബേവിഞ്ച, എസ് എച്ച് എ തങ്ങള്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, മുനീര്‍ എര്‍മാളം, ബാദുശാ സഖാഫി, തസ്‌ലീം കുന്നില്‍, അബ്ദു റസാഖ് സഅദി തായല്‍ നായമാര്‍മൂല (അംഗങ്ങള്‍)

     സംഗമം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്തു. ബശീര്‍ പുളിക്കൂര്‍ വിഷയാവതരണം നടത്തി. മുഹമ്മദ് ടിപ്പുനഗര്‍ സ്വാഗതം പറഞ്ഞു.
Leave A Reply