സുന്നി പ്രസ്ഥാനത്തിന്റെ ആദര്‍ശ, രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതിനും തലസ്ഥാന നഗരിയില്‍ ഉയരുന്ന പ്രസിഡെന്‍ഷ്യല്‍ ടവറിന്റെ നിര്‍മാണ ഫണ്ട് വിലയിരുത്തുന്നതിനുമാണ് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘടനകളുടെ സോണ്‍, ഡിവിഷന് കമ്മറ്റികളുടെ 11 വീതം ഭാരവാഹികള്‍ ഒത്ത് കൂടുന്നത്.
പ്രഥമ സംഗമം ഈ മാസം 12 ന് ബദിയടുക്കയില്‍ നടക്കും. 14ന് ഉദുമയിലും തൃക്കരിപ്പൂരിലും കാഞ്ഞങ്ങാടിലും സംഗമം നടക്കും. 15ന് കാസര്‍കോട്, 17ന് മഞ്ചേശ്വരം, 19ന് മുള്ളേരിയ 20ന് കുമ്പള, ഉപ്പള എന്നിങ്ങനെയാണ് സംഗമങ്ങള്‍. ജില്ലാ സംസ്ഥാന നേതാക്കള്‍ സംഗമങ്ങളില്‍ വിഷയാവതരണം നടത്തും.
ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി സ്വാഗതവും കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന ഓര്‍ഫനേജ് അസോസിയേഷന് വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഹമീദ് മൗലവി ആലമ്പാടിയെ യോഗത്തില്‍ ആദരിച്ചു. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, കെ പി ഹുസൈന് സഅദി കെ സി റോഡ് എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹകീം ഹാജി കളനാട്, ബശീര്‍ പുളിക്കൂര്‍, മദനി ഹമീദ്, സക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട്, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, സൂപ്പി മദനി കൊമ്പോട്, മൊയ്തീന് സഖാഫി ബോള്‍മാര്‍, അബ്ദുല്‍ റശീദ് ഹാജി തൃക്കരിപ്പൂര്‍, അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, ഇ കെ അബൂബക്കര്‍, വി സി അബ്ദുല്ല സഅദി, ഹമീദ് മൗലവി കൊളവയല്‍, സി പി അബദുല്ല ചെരുമ്പ, സി എല്‍ ഹമീദ് ചെമനാട്, എം എ അബ്ദുല്‍ വഹാബ്, മുഹമ്മദ് ടിപ്പുനഗര്‍, അബ്ബാസ് സഖാഫി ചേരൂര്‍, എം പി മുഹമ്മദ് ഉപ്പള, കല്പന ഹമീദ് ഹാജി പ്രസംഗിച്ചു.

0 التعليقات: