Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കേരള മുസസ്ലിം ജമാഅത്തിന്റെ  കീഴില്‍ തലസ്ഥാന നഗരിയില്‍ ഉയരുന്ന പ്രസിഡെന്‍ഷ്യല്‍ ടവറിന്റെ നിര്‍മാണത്തില്‍ ഒരു ദിന വരുമാനം നല്‍കി മുഴുന്‍ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ സംവിധാനിച്ച മാസ്സ് എന്‍ട്രി ഞായറാഴ്ച സമാപിക്കും. സമാഹരിച്ച ഫണ്ട് തിങ്കഴാഴ്ച ഉച്ചക്ക് സുന്നി സെന്ററില്‍ നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവില്‍ സംസ്ഥാന നേതാക്കള്‍ സോണില്‍ നിന്ന് ഏറ്റ് വാങ്ങും.

ഒന്നാം ഘട്ടത്തില്‍ ഒരുദിന വരുമാനം നല്‍കി പങ്കാളികളാകാന്‍ കഴിയാതിരുന്ന പ്രവര്‍ത്തകരെക്കൂടി  ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാക്കുന്നതിനാണ് വെള്ളിയാഴ്ച മാസ്സ് എന്‍ട്രി ഡേയായി ആചരിച്ചത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘനടകളില്‍ അംഗത്വമെടുത്ത എല്ലാ പ്രവര്‍ത്തകരും അവരുടെ വരുമാനത്തിനനുസരിച്ച് ഒരു വിഹിതം സംഭാവനായായി യൂണിറ്റ് നേതാക്കളെ ഏല്‍പിച്ചു കൊണ്ടിരിക്കുന്നു.

  
18വയസ്സിന് മുകളിലുള്ള മുഴുവന്‍ പ്രവര്‍ത്തകരുടെയും പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റില്‍ തങ്ങളുടെ  സംഭാവന വിഹിതം രേഖപ്പെടുത്തി  സര്‍ക്കിള്‍ വഴി  സോണ്‍ നേതാക്കളെ ഏല്‍പിച്ചു കൊണ്ടിരിക്കുന്നു.  എസ് എസ് എഫ് സെക്ടര്‍, ഡിവിഷന്‍ നേതാക്കളും യൂണിറ്റുകളുമായി ബന്ധപ്പെട്ട്  ഫണ്ട് സമാഹരണം മോണിറ്ററിംഗ് ചെയ്യുന്നു. തിങ്കളാഴ്ചയോടെ  സോണ്‍ വഴി മുവുവന്‍ സംഖ്യയും ജില്ലയിലെത്തിക്കാനാണ് തീരുമാനം. 

മാസ്സ് എന്‍ട്രിയില്‍ വളരെ ആവേശപൂര്‍വ്വമാണ് പ്രവര്‍ത്തകര്‍ പങ്കാളികളായത്. ഇതു വരെ വിഹിതം നല്‍കാന്‍ സാധിക്കാത്തവരുടെയും സ്ഥലത്തില്ലത്തവരുടെയും വിഹിതം കൂടി സ്വീകരിച്ച് ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്നതിന് സോണ്‍ ഡിവിഷന്‍ നേതാക്കളുടെ കീഴില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തിങ്കളാഴ്ചയോടെ ജില്ലയില്‍ സമാഹരണം പൂര്‍ത്തിയാകും
Leave A Reply