Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ  കൗണ്‍സിലര്‍മാരുടെ കയ്യാങ്കളി. ചെയര്‍മാനും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും മര്‍ദനമേറ്റു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ തന്നെ യോഗ അജണ്ടയെ ചൊല്ലി ഭരണപക്ഷ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം തുടങ്ങിയിരുന്നു. യോഗത്തിലെ പത്തൊമ്പത് അജണ്ടയും പാസാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചപ്പോള്‍ മൂന്ന് അജണ്ടകള്‍ പാസാക്കാന്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് മുഴുവന്‍ അജണ്ടയും പാസാക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ മുഴുവന്‍ അജണ്ടയും പാസാക്കുന്നതായി അറിയിച്ച് ചെയര്‍മാന്‍ വി വി രമേശന്‍ ഡയസില്‍ നിന്ന് ചേംബറിലേക്ക് നീങ്ങി. 

രമേശനെ ലീഗ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ  മുഹമ്മദ് കുഞ്ഞിയും  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജാഫറും തടഞ്ഞു. വാക്കുതര്‍ക്കത്തിനിടെ രണ്ട് കൗണ്‍സിലര്‍മാരും ചേര്‍ന്ന് ചെയര്‍മാനെ കയ്യേറ്റം ചെയ്തു. ഇതുകണ്ട സി പി എം കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെതിരായ അക്രമത്തെ പ്രതിരോധിക്കാനായി പാഞ്ഞടുത്തു. ഇതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും നടന്നു.  പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഭാഗീരഥിയെ ഇതിനിടെ  ലീഗ് കൗണ്‍സിലര്‍ ഖദീജ മര്‍ദിച്ചതായും പരാതിയുണ്ടായി. രമേശനെയും ഭാഗീരഥിയെയും പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

  
കാഞ്ഞങ്ങാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കാന്‍ വേണ്ടി കൗണ്‍സില്‍ യോഗത്തില്‍ ലീഗ് കൗണ്‍സിലര്‍മാര്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്ന് എല്‍ ഡി എഫ് ആരോപിച്ചു.തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നതെന്നും എല്‍ ഡി എഫ് വ്യക്തമാക്കി. 
Leave A Reply