Sunday, 31 March 2019

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്: റോഡ് സുരക്ഷാ ബോധവത്കരണം തിങ്കളാഴ്ച

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ റോഡ് സുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റും മുഹിമ്മാത്തും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണം ഏപ്രില്‍ 1 തിങ്കള്‍ വൈകിട്ട് 7 മണി മുതല്‍ മുഹിമ്മാത്തില്‍ നടക്കും.

വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ ഒരോ വര്‍ഷവും പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് റോഡില്‍ പൊലിയുന്നത്. സ്വപ്‌നങ്ങളും ജീവിത പ്രതീക്ഷകളും തകര്‍ന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍ ജീവിച്ച് തീര്‍ക്കുന്നവരും കുറവല്ല. ഇത്തരം സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡിന്റെ സുരക്ഷകളെ പഠിപ്പിക്കുന്നതിനും വേണ്ടി കേരള റോഡ് സുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് മുഹിമ്മാത്ത് ബോധവത്കരണം സംഘടിപ്പിക്കുന്നത്. 

പ്രത്യേകം തെരഞ്ഞെടുത്ത പ്രതിനിധികള്‍ സംബന്ധിക്കും. റോഡ് സുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍, മുഹിമ്മാത്ത് സാരഥികള്‍ നേതൃത്വം നല്‍കുംയ

ഏപ്രില്‍ 12 മുതല്‍ 15 വരെ നടത്തപ്പെടുന്ന ഉറൂസ് മുബാറക്കിന്റെ ഭാഗമായി നിരവതി ജനോപകാരമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്.



SHARE THIS

Author:

0 التعليقات: