Friday, 8 March 2019

നാരിയത്ത് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

മുള്ളേരിയ്യ :സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് മജ്‌ലിസ് അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു . റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധന പ്രഭാഷണം നടത്തി . നാരിയത്ത് സ്വലാത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കി. 

സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് ഹനീഫ് തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ , ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹഫിള് അബ്ദുല്ല സഅദി ചീയൂര്‍, സൂഫി മദനി കൊമ്പോട്, തുടങ്ങിയവര്‍ സംബന്ധിച്ചു. 

SHARE THIS

Author:

0 التعليقات: