Saturday, 9 March 2019

എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ റിവൈവല്‍ സമാപിച്ചു

മുള്ളേരിയ്യ: സംഘടനാ നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ കര്‍കശമായി പാലിച്ച് പ്രവര്‍ത്തന മണ്ഡലം സജീവമാക്കണമെന്ന് എസ് വൈ എസ് മുള്ളേരിയ സോണ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍  ഉദ്‌ബോധിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോണ്‍ തലങ്ങളില്‍ നടത്തി വരുന്ന ക്യാബിനറ്റ് വര്‍ക്ക് ഷോപ്പ് 'മുള്ളേരിയ്യ സോണ്‍ റിവൈവല്‍' ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യൂണിറ്റ്, സര്‍ക്കിള്‍ തലങ്ങളിലുള്ളള നവ നേതൃത്വത്തിന്നുളള സമഗ്ര സംഘടനാ പരിശീലന ക്ലാസിന് ജില്ലാ  ക്യാബിനറ്റ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ നേതൃത്വം നല്‍കി. ഇല്ല്യാസ് കൊറ്റുമ്പ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ അധ്യക്ഷത വഹിച്ചു.  

ജാഫര്‍ സഅദി പള്ളത്തൂര്‍, മൂസ സഖാഫി മാതാപുരം, ഉമര്‍ സഖാഫി മയ്യളം, ഹനീഫ് സഅദി പള്ളത്തൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഖാസിം നഈമി കിന്നിംങ്കാര്‍, തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. അബ്ദുറസാഖ് സഖാഫി പള്ളങ്കോട് സ്വാഗതവും അബ്ദുല്ല പൊവ്വല്‍ നന്ദിയും പറഞ്ഞു. 

SHARE THIS

Author:

0 التعليقات: