Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിലപാടിലുറച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് ടിക്കറാം മീണ ആവര്‍ത്തിച്ചു. ഇക്കാര്യം നാളത്തെ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. 

ദൈവങ്ങളെയും ആരാധനാലയങ്ങളെയും മുന്‍നിര്‍ത്തിയുളള പ്രചാരണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇവ രാഷ്ട്രീയ മത്സരത്തില്‍ നിന്ന് ഒഴിവാക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധന നടത്തുമെന്നും ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 

'

ബിജെപിയും കോണ്‍ഗ്രസും വിമര്‍ശനം ശക്തമാക്കുമ്പോഴും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പിന്നോട്ടില്ല. പ്രചാരണ വിഷയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ശബരിമല ക്ഷേത്രത്തെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എല്ലാ ആരാധനായങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നുണ്ടോയെന്നറിയാന്‍ ജില്ലാ കളക്ടര്‍മാരും മൈക്രോ ഒബ്‌സര്‍വര്‍മാരും പരിശോധന നടത്തും. നാളെ ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കും.
Leave A Reply