Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കബഡി താരം മരിച്ചു. ചൂരി മീപ്പുഗിരിയിലെ സന്ധ്യാ ബസ് ഡ്രൈവര്‍ പുരുഷോത്തമന്റെ ഭാര്യയും സംസ്ഥാന കബഡി താരവുമായ ജയലക്ഷ്മി (35)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് നാളുകളായി തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയതായിരുന്നു. 

ഉദുമ ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ് ജയലക്ഷ്മി. ജയലക്ഷ്മിയുടെ ചികിത്സക്കായി സന്ധ്യാബസ് കാരുണ്യ യാത്ര നടത്തിയിരുന്നു.സന്ധ്യാഗ്രൂപ്പിലെ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം ചികിത്സക്കായി നല്‍കിയിരുന്നു. ജയ്മാതാ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ദില്‍ഷി മകളാണ്. പെര്‍ളയിലെ രമേശന്‍-കമലാ ദമ്പതികളുടെ മകളാണ് ജയലക്ഷ്മി. 

സഹോദരങ്ങള്‍: പ്രശാന്ത്, അജിത് കുമാര്‍, ശാരദ, ശുഭലക്ഷ്മി, പ്രീതാഉഷ.
Leave A Reply