Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പൊലീസ് കണ്ടെടുത്ത ആയുധങ്ങള്‍ വ്യാജമായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതാണെന്ന് പറഞ്ഞ ഇരുമ്പുവടിയും തുരുമ്പെടുത്ത വടി വാളുമാണ് പൊലീസ് പിടികൂടിയിരുന്നത്. കല്ല്യോട്ട് പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് ഈ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നത്. 

ഫെബ്രുവരി 20 ന് മുഖ്യപ്രതി എ.പീതാംബരനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കിണറ്റില്‍ നിന്ന് ഈ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നത്. എന്നാല്‍ തുരുമ്പിച്ച ആയുധങ്ങള്‍ കൊണ്ട് ആരുടെയും ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ആയുധം പരിശോധിച്ച വിദഗ്ധര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇത് ശരിവെക്കുന്ന വെളിപ്പെടുത്തലാണ് ഫോറന്‍സിക് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളുമായി ആയുധങ്ങള്‍ പൊരുത്തപ്പെടുത്തില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് ശേഷം നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പിലാണ് കനം കൂടിയ മൂര്‍ച്ചയേറിയ വാളുകള്‍ കണ്ടെത്തിയത്. ഈ ആയുധങ്ങള്‍ കൊണ്ട് മരണകാരണമാകുന്ന ആഴത്തിലുള്ള മുറിവുകളുണ്ടാക്കാനാകുമെന്ന് പൊലീസ് സര്‍ജന്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചിരുന്നു. ആദ്യം കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നതിലും ദുരൂഹത നില നില്‍ക്കുകയാണ്.
Leave A Reply