Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മനാമ: പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനകീയമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി 'കേരള നവോത്ഥാനം പ്രവാസികള്‍ പങ്ക് ചോദിക്കുന്നു ' എന്ന പ്രമേയത്തില്‍ രിസാല  സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്.സി) ഗള്‍ഫില്‍ ആയിരം കേന്ദ്രങ്ങളില്‍  സംഘടിപ്പിക്കുന്ന അഭിപ്രായ സംഗമങ്ങള്‍ ബഹ്‌റൈനില്‍ 50 യൂനിറ്റ് കേന്ദ്രങ്ങളില്‍ നടക്കും.

ആധുനിക കേരളത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രവാസികള്‍ക്ക് അവരുടേതായ ഇടം വകവെച്ചു നല്‍കുന്നതിന്  സജീവമായ ഇടപെടലുകള്‍ക്ക് നടക്കേണ്ടതുണ്ട്. അത്തരം ചിന്തകള്‍ക്കും ആശയങ്ങളുടെ പങ്ക് വെപ്പുകള്‍ക്കും വിശാലമായ അവസരമൊരുക്കിയാണ് അഭിപ്രായ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. 

മുഴുവന്‍ മലയാളി പ്രവാസി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന സംഗമങ്ങളില്‍  പ്രഭാഷണം, ഉപക്ഷേപം, നയപ്രഖ്യാപനം എന്നീ സെഷനുകളില്‍ പ്രമുഖര്‍ സംവദിക്കും.


ഇത് സംബന്ധമായി ചെയര്‍മാന്‍ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ വി.പി.കെ. മുഹമ്മദ്, ഫൈസല്‍ കൊല്ലം, അശ്‌റഫ് മങ്കര, നവാസ് പാവണ്ടൂര്‍, നജ്മുദ്ദീന്‍ പഴമുള്ളൂര്‍, ഫൈസല്‍ ചെറുവണ്ണൂര്‍ ,സുനീര്‍ നിലമ്പൂര്‍, അബ്ദുള്‍ സലാം കോട്ടക്കല്‍,  ഷഹീന്‍ അഴിയൂര്‍ സംബന്ധിച്ചു.
Leave A Reply