Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കുറ്റിക്കോല്‍ : മഹല്ല് ഉണരുന്നു എന്ന ശിര്‍ശകത്തില്‍ എസ് എം എ സംഘടിപ്പിക്കുന്ന കുറ്റിക്കോല്‍ ബേഡഡുക്ക സംയുക്ത റിജിയണല്‍ മസ്ജിദ് സമ്മേളനം മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കുണ്ടംകുഴി മുഹ്യദ്ദീന്‍ ജുമുഅ മസ്ജിദ് അങ്കണത്തില്‍ നടക്കും. 

സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സി എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. അബ്ദുസത്താര്‍ മദനി സ്വാഗതം ആശംസിക്കും. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. 

എസ് എം എ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രഭാഷണം നടത്തും. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുങ്കുളം വിശദീകരണം നടത്തും. വിവിധ മഹല്ലുകളിലേ പ്രമുഖര്‍ സംബന്ധിക്കും.

Leave A Reply