Saturday, 16 March 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; ജി സി സി വിളംബരം മാര്‍ച്ച് 18ന് സലാലയില്‍

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന വിളംബരത്തിന്റെ ജി സി സി തല ഉദ്ഘാടനം മാര്‍ച്ച് 18ന് അയ്യൂബ് നബി, സ്വാഹിബുല്‍ മിര്‍ബാത്തി, താജുദ്ധീന്‍ (ചേരമാന്‍ പെരുമാള്‍) എന്നീ മഖ്ബറ സിയാറത്തിന് ശേഷം സലാല ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും. 


ഐ സി എഫ് സലാല പ്രസിഡണ്ട് അഷ്‌റഫ് ബാഖവിയുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി വിഷയാവതരണം നടത്തും. നാസറുദ്ധീന്‍ സഖാഫി കോട്ടയം, യാസര്‍ പി ടി, സുലൈമാന്‍ സഅദി, സാജിദ് പെറുവണ്ണൂര്‍, അബ്ദുല്‍ ലതീഫ് സുള്ള്യ തുടങ്ങിയവര്‍ പ്രസംഗിക്കും.

SHARE THIS

Author:

0 التعليقات: