Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
റിയാദ്: രാജ്യത്തെ കടകളുടെ ബോര്‍ഡുകള്‍ നിയമാനുസൃതമാക്കാന്‍ ആറ് മാസത്തെ സാവകാശം അനുവദിച്ച് സൗദി മന്ത്രാലയം. 

തെറ്റിദ്ധാരണയുണ്ടാക്കുന്ന ബോര്‍ഡുകള്‍ നിയമവിരുദ്ധമാണ്. ആഗസ്ത് 31ന് ശേഷം പരിശോധന ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക്‌മേല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു .

പ്രമുഖ ബ്രാന്റുകളുടെയോ ഉത്പന്നങ്ങളുടെയോ പേരിലുള്ള ബോര്‍ഡുകള്‍ ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ബോര്‍ഡിന്റെ ഏതെങ്കിലും ഭാഗത്ത് ചെറുതായി സ്ഥാപനത്തിന്റെ പേര് നിയമസാധുതക്ക് വേണ്ടി മാത്രം എഴുതുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്

സ്ഥാപനങ്ങളുടെ ബോര്‍ഡുകളും പരസ്യങ്ങളും സത്യസന്ധമായിരിക്കണമെന്ന് ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷനില്‍ ഉള്ള പേരാണ് സ്ഥാപനത്തിന്റെ ബോര്‍ഡില്‍ എഴുതേണ്ടത്.ആഗസ്ത് 31 വരെയാണ് കടയുടമകള്‍ക്ക് മന്ത്രാലയങ്ങള്‍ സാവകാശം അനുവദിച്ചിട്ടുള്ളത്. നിശ്ചിത അവധിക്ക് ശേഷം പരിശോധന കര്‍ശനമാക്കുമെന്നും നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave A Reply