Wednesday, 13 March 2019

സാവിയ്യ പ്രീ സ്‌കൂള്‍; കുമ്പള ശാന്തിപ്പള്ള ബ്രാഞ്ചിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.

കുമ്പള:  'കുഞ്ഞുങ്ങളുടെ കുഞ്ഞിളം നാവില്‍ ഖുര്‍ആന്‍ മധുരം' എന്ന ആശയവുമായി മുഹിമ്മാത്ത് എ കെ ജി നഗര്‍ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂളിന്റെ കുമ്പള ശാന്തിപ്പള്ളയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ബ്രാഞ്ചിന്റെ പ്രഖ്യാപനവും   ബ്രോഷര്‍ പ്രകാശനവും നടത്തി. 



സാവിയ്യ പ്രീ സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ രണ്ടാമത്തെ ബ്രാഞ്ചിന്റെ പ്രഖ്യാപനം നടത്തി. സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍ കര്‍ണാടക റീജനല്‍ മാനേജര്‍ റൗഫ് സഖാഫി കൃഷ്ണാപുരം ശാന്തിപ്പള്ളം മുഹിമ്മാത്ത് തഖ് വ മസ്ജിദ് ഖത്വീബ് അബൂബക്കര്‍ സിദ്ധീഖ് സഖാഫിക്ക് നല്‍കി പ്രകാശനം ചെയ്തു. ഉസ്മാന്‍ മദനി, ഖലന്തര്‍ സഖാഫി,അബ്ദുല്‍ റഹ്മാന്‍ പേരാല്‍ കണ്ണൂര്‍, എ പി അബൂബക്കര്‍ ശാന്തിപ്പള്ളം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. 

ശാന്തിപ്പള്ളയിലുള്ള സാവിയ്യ പ്രീ സ്‌കൂള്‍ ബ്രാഞ്ചില്‍ നാല്‍പ്പത് കുട്ടികള്‍ക്ക് മാത്രമെ പ്രവേശനം നല്‍കുന്നത്. അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ജൂണ്‍ 19ന് ക്ലാസ് ആരംഭിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയച്ചു.


SHARE THIS

Author:

0 التعليقات: