Wednesday, 13 March 2019

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ മതബോധം വളര്‍ത്തുന്നതിലൂടെ സാധിക്കും

പുത്തിഗെ: മദ്‌റസകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തരമൂല്യ നിര്‍ണയത്തിലൂടെ ഉന്നത സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പുത്തിഗെ റെയ്ഞ്ച് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ബോഡി യോഗം പ്രസ്താവിച്ചു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ തടയാന്‍ മതബോധം വളര്‍ത്തുന്നതിലൂടെ സാധിക്കും. 

സങ്കായംകര സുന്നി മദ്‌റസയില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗം റെയ്ഞ്ച് പ്രസിഡന്റ് ആദം സഖാഫിയുടെ അധ്യക്ഷതയില്‍ സ്ഥലം പ്രധാനാധ്യാപകന്‍ ജഅ്ഫര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. 


മോഡല്‍ ക്ലാസ്, കിതാബ് ചര്‍ച്ച, ക്വിസ് പ്രോഗ്രാം, ന്യൂസ് റീഡിംഗ്, ബുര്‍ദാലാപനം തുടങ്ങിയവക്ക് യഥാക്രമം സലീം ബാഖവി കോടിമൂല, അബ്ദുര്‍റഹ്മാന്‍ ചെന്നാര്‍, കെ .എം കളത്തൂര്‍, ഖലീല്‍ അഹ്‌സനി, അശ്‌റഫ് സഖാഫി ഷേണി, രിഫാഇ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം സ്വാഗതവും അശ്‌റഫ് സഖാഫി എ.കെ.ജി. നന്ദിയും പറഞ്ഞു. 




SHARE THIS

Author:

0 التعليقات: