Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 

കഴിഞ്ഞ ദിവസം നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കെട്ടിയനിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.കാല്‍നട യാത്രക്കാരനാണ് ഉത്തരകടലാസുകള്‍ ലഭിച്ചത്. സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുറ്റിവയലിലാണ് സംഭവം. 

അന്വേഷണത്തില്‍ ഉത്തരകടലാസുകള്‍ തിരുവനന്തപുരത്തേയ്ക്ക് അയക്കുവാനായി സുരക്ഷയൊന്നുമില്ലാതെ സ്‌കൂള്‍ ജീവനക്കാരന്‍ ബൈക്കില്‍ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് കൊണ്ട്‌പോവുകയായിരുന്നു എന്ന് മനസിലായി. ബൈക്കില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ റോഡിലേക്ക് തെറിച്ച് വീണതാണെന്ന് കരുതുന്നു. എന്നാല്‍ ബൈക്കില്‍ പോകവെ തലകറങ്ങി വീണെന്നാണ് ഓഫിസ് അസിസ്റ്റന്റ് മൊഴി നല്‍കിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പൊലീസ് കാവലില്‍ സ്‌കൂളില്‍ സൂക്ഷിച്ച ഉത്തരക്കടലാസുകള്‍  തിരുവനന്തപുരത്തേയ്ക്ക് അയക്കാന്‍ തീരുമാനിച്ചു. പരീക്ഷാചുമതലകളില്‍ നിന്നും സ്‌കൂള്‍ ജീവനക്കാരനെ വിലക്കിയിട്ടുമുണ്ട്.

Leave A Reply