Thursday, 7 March 2019

എസ് വൈ എസ് കാസര്‍കോഡ് സോണ്‍ റിവൈവല്‍ 10ന് വിദ്യാനഗറില്‍

കാസര്‍ഗോഡ്: സര്‍ക്കിള്‍, യൂണിറ്റുകളില്‍ പുതുതായി തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള ലീഡേഴ്‌സ് വര്‍ക്ക്‌ഷോപ്പ്  2019 മാര്‍ച്ച് 10 ഞായര്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ വിദ്യാനഗര്‍ ലാങ്കേജ് അക്കാദമിയില്‍ വെച്ച് നടക്കും സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ അല്‍ ഹാദിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.


സോണ്‍ നേതാക്കളായ അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അഹ്മദ് സഅദി ചെങ്കള, മുനീര്‍ അഹ്മദ് സഅദി, മുനീര്‍ ഏര്‍മാളം, അലി സഖാഫി ചെട്ടുംകുഴി, അബ്ദുര്‍റഹ്മാന്‍ മുട്ടഞ്ഞൊടി, ആസിഫ് ആലമ്പാടി, നാസ്വിര്‍ ചേരൂര്‍, ത്വാഹിര്‍ ഹാജി തൈ്വബ, അബ്ദുല്‍ ഖാദിര്‍ പാണലം ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും

SHARE THIS

Author:

0 التعليقات: