Sunday, 10 March 2019

ദാറുല്‍ ഇഹ്‌സാന്‍: എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ വിഭവ സമാഹരണം 15ന്

കുമ്പഡാജ: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി മാര്‍ച്ച് രണ്ടാം വാരത്തില്‍ ആചരിക്കുന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ കമ്മിറ്റി ബദിയഡുക്ക ദാറുല്‍ ഇഹ്‌സാനിലേക്ക് വിഭവ സമാഹരണം നടത്തുന്നു. 11 യൂണിറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന വിഭവങ്ങള്‍ സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം സ്ഥാപനത്തിലേക്ക് എത്തിക്കും. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സര്‍ക്കിള്‍ കമ്മിറ്റി ഭാരവാഹികള്‍ നടത്തി വരുന്ന ഗൃഹ സന്ദര്‍ശനവും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നു.   

എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ നടത്തുന്ന സാന്ത്വന പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായതാണ്.
ഇതു വരെ സംഘടന ജാതി മത ഭേദമന്യേ അരക്കോടിയോളം രൂപ ധന സഹായം ചെയ്തിട്ടുണ്ട്.

യോഗത്തില്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി അന്നടുക്ക അധ്യക്ഷത വഹിച്ചു. ബദിയഡുക്ക സോണ്‍ ഫിനാന്‍സ് സെക്രട്ടറി അസീസ് ഹിമമി ഗോസാഡ ഉദ്ഘാടനം ചെയ്യ്തു. ഹാഫിള് എന്‍ കെ എം മഹ്‌ളരി സ്വാഗതവും ഹുസൈന്‍ സഖാഫി തുപ്പക്കല്‍ നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: