Friday, 8 March 2019

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ റിവൈവല്‍ ഞായറാഴ്ച

മഞ്ചേശ്വരം: എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോണ്‍ തലങ്ങളില്‍ നടത്തിവരുന്ന ക്യാബിനറ്റ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ സംഘടിപ്പിക്കുന്ന റിവൈവല്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഗുവദപടുപ്പ് അല്‍ ബിഷാറ ക്യാമ്പസില്‍ നടക്കും. 

സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെ അദ്ധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി അല്‍ ബിഷാറ, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി പ്രസംഗിക്കും.  ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, കരീം മാഷ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
 
സോണ്‍ ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹസന്‍ സഅദി അല്‍ അഫ്‌ളലി, അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി, റഫീഖ് ലത്വീഫി ബൊള്‍മാര്‍, അബ്ദുറഹ്മാന്‍ സഖാഫി ധര്‍മ്മ നഗര്‍, ഇബ്‌റാഹീം ഖലീല്‍ അഹ്‌സനി, എം.ബി അഷ്‌റഫ് ഗുഡ്ഡകേരി, ബഷീര്‍ മുന്നിപ്പാടി, സിദ്ദീഖ് പുരുഷങ്കോടി എന്നിവര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

SHARE THIS

Author:

0 التعليقات: