Sunday, 31 March 2019

ജില്ലാ എസ്.വൈ. എസ്. നവോത്ഥാന പ്രഭാഷണം വി.വി രമേശന്‍ കാഞ്ഞങ്ങാട് ഉത്ഘാടനം ചെയ്യും.

കാസര്‍ക്കോട്, ഇസ്‌ലാം വിശ്വാസം ദര്‍ശനം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന പ്രഭാഷണ സദസ് ഏപ്രില്‍ ഏഴിന് കാഞ്ഞങ്ങാട് സംഘടി പ്പിക്കും. കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 7ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉത്ഘാടനം ചെയ്യും. 

പ്രമുഖ പ്രഭാഷകന്‍ സിറാജ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി.എറയ്ക്കല്‍ നവോത്ഥാന പ്രഭാഷണം നടത്തും. പാടിപ്പതിഞ്ഞ ചിലത് മാത്രം ഇസ്‌ലാമിക നവോത്ഥാനമായി സമൂഹത്തില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രഭാഷണം താക്കീതാകും. യഥാര്‍ത്ഥ ഇസ്‌ലാമിക നവോത്ഥാന വാഹകരെ കാണാന്‍ കണ്ണ് മുളക്കാത്ത പലര്‍ക്കും പ്രഭാഷണം യുക്തമായി മറുപടി നല്‍കും. സത്യസന്ധമായും ബൗദ്ധികമായും ഇസ്‌ലാമിക നവോത്ഥാന ചരിത്രം പ്രഭാഷണ വേദിയില്‍ പഠനവിധേയമാകും. 

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ ബാഹസന്‍ അധ്യക്ഷ വഹിക്കും.  കേരള മുസ്ലിം ജമാാഅത്ത് ജില്ലാ ജ: സെക്രട്ടറി ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, സെക്രട്ടറി ഹമീദ് മദനി ബല്ലാകടപ്പുറം, എസ്.വൈ. എസ്. ജില്ലാ ജന.സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, ഫിനാന്‍സ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുദുല്‍ ഖാദിര്‍ സാഖാഫി , അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുര്‍ റഹ്മാന്‍ മദനി പടന്ന, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ശക്കീര്‍ എം.ടി.പി, എസ്. ജെ.എം.ജില്ലാ സെക്രട്ടറി അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിക്കും. 

ജില്ലയിലെ ഒന്‍പത് സോണുകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ നവോത്ഥാന സദസില്‍ പങ്കെടുക്കും.

SHARE THIS

Author:

0 التعليقات: