Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: പ്രവാചകരുടെയും അനുചരന്മാരുടേയും പാത പിന്‍പറ്റാത്തവരെ പിന്തുടരുന്നത് അപകടകരമാണന്ന് സയ്യിദ് ഹാമിദ് അന്‍വര്‍ പറഞ്ഞു.എസ് വൈ എസ് പര്‍ളാഡം യൂണിറ്റ് കമ്മിറ്റിയുടെ സജ്ജീകരണം 2 ല്‍ ഖുതുബയുടെ ഭാഷ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധഹം.


കേരളത്തില്‍ വന്ന സ്വഹാബികള്‍ അറബി ഭാഷയിലാണ് ഖുതുബ നടത്തിയത്.അവര്‍ സ്ഥാപിച്ച പള്ളികളില്‍ ഇന്നും ആ പാത പിന്തുടരുന്നു.അബദ്ധവശാല്‍ മലയാളത്തില്‍ ഖുതുബ നിര്‍വഹിക്കുന്ന പള്ളിയില്‍ എത്തിപെട്ടാല്‍ അവിടന്ന് മടങ്ങിപോരണമെന്നും നാട്ടില്‍ ഉപയോഗിക്കുന്ന ധാന്യങ്ങളില്‍ സകാത്ത് കൊടുക്കണമെന്ന് പഠിപിച്ച സ്വഹാബികള്‍ നാട്ടില്‍ ഉപയോഗിക്കുന്ന ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കണമെന്ന് പഠിപ്പിച്ചില്ല എന്നത് ശ്രദ്ധേഹമെന്നും അദ്ധേഹം പറഞ്ഞു .


പുത്തിഗെ സര്‍ക്കിള്‍ പ്രസിഡന്റ് റഹീം സഖാഫി അമ്പേരി ഉദ്ഘാടനം ചെയ്തു .നേരത്തെ നടന്ന മഹളറത്തുല്‍ ബദ്രിയക്ക് യൂണിറ്റ് പ്രസിഡന്റ് ബഷീര്‍ മദനി നേത്രത്വം നല്‍കി .സഈദ് മാസ്റ്റര്‍ ,റഹീം സഖാഫി ഊജംപദവ്, മുഹമ്മദ് കുഞ്ഞി, റസ്സാഖ്, സഫ്വാന്‍, നസീര്‍, സുബൈര്‍ പടി,അദ്ധു പാടി സംബന്ധിച്ചു.


Leave A Reply