Tuesday, 12 March 2019

എസ് വൈ എസ് സോണ്‍ റിവൈവല്‍ ക്യാബിനറ്റ് ശില്‍പശാലകള്‍ക്ക് സമാപനം

കാസര്‍കോട്: പുതിയ ക്യാബിനറ്റ് സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും കര്‍മ പദ്ധതി പഠനത്തിനുമായി ജില്ലയിലെ ഒമ്പത് കോന്ദ്രങ്ങളില്‍  എസ് വൈ എസ് സംഘടിപ്പിച്ച  റിവൈവല്‍ സോണ്‍തല ക്യാബിനറ്റ്  ശില്‍പശാലകള്‍  സമാപിച്ചു. 850 പേര്‍ ക്യാബിനറ്റ് പരിശീലനം പൂര്‍ത്തിയാക്കി.   

സര്‍ക്കിള്‍ യൂണിറ്റ് ഭാരവാഹികളും സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു പ്രതിനിധികള്‍.

മഞ്ചേശ്വരം അല്‍ ബിശാറയില്‍ നടന്ന സോണ്‍ റിവൈവല്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വിവിധ സോണുകളില്‍ നടന്ന ക്ലാസ്സുകള്‍ക്ക് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍,  മുഹമ്മദ് സഖാഫി പാത്തൂര്‍,  ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അശ്രഫ് കരിപ്പൊടി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SHARE THIS

Author:

0 التعليقات: