Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി മാര്‍ച്ച് 15 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്ന സാന്ത്വന വാരത്തിന്റെ ഭാഗമായി എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ കമ്മിറ്റി നടത്തിയ വിഭവ സമാഹാരം നാട്ടുകാര്‍ക്ക് പുത്തനുണര്‍വ്വേകി. ബദിയഡുക്ക ബാറടുക്കയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇഹ്‌സാന്‍ എജ്യുക്കേഷന്‍ സെന്ററിലേക്ക് കുമ്പഡാജ സര്‍ക്കിള്‍ പരിധിയിലെ വീടുകളില്‍ നിന്നും വിഭവങ്ങള്‍ സമാഹരിച്ച് സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദാറുല്‍ ഇഹ്‌സാനിലെത്തിയപ്പോള്‍ സ്ഥാപന സാരഥി ബഷീര്‍ സഖാഫി കൊല്ല്യത്തിന്റെ നേതൃത്വത്തില്‍ ഉസ്താദുമ്മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങളാണ് വിഭവങ്ങളായി എത്തിച്ചേര്‍ന്നത്.  


ദാറുല്‍ ഇഹ്‌സാനില്‍ നടന്ന സ്വീകരണത്തില്‍ ജി എസ് അബ്ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. ബഷീര്‍ സഖാഫി കൊല്ല്യം ഉദ്ഘാടനം ചെയ്തു. സോണ്‍ ട്രെയിനിങ്ങ് സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കല്‍, സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫ് അന്നടുക്ക, ജനറല്‍ സെക്രട്ടറി എന്‍ കെ എം ബെളിഞ്ച, ഫൈനാന്‍സ് സെക്രട്ടറി അശ്‌റഫ് മുനിയൂര്‍, ദഅവകാര്യ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാര്‍ കുദിങ്കില, എസ് എസ് എഫ് സെക്ടര്‍ സെക്രട്ടറി നാസര്‍ മുക്കൂര്‍, സിദ്ധീഖ് ഹിമമി ഹാരിസ് സഖാഫി കൊമ്പോട്, നാസര്‍ ബാഹസനി, അബ്ദുല്‍ കാദിര്‍ ഹാജി കൊല്ല്യ സംബന്ധിച്ചു.
Leave A Reply