Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
വാഷിങ്ടണ്‍: തീവ്രവാദി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന വീണ്ടും വീറ്റോ ചെയ്തു. ഇത് നാലാം തവണയാണ് ഇന്ത്യയുടെ ആവശ്യത്തെ യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന എതിര്‍ക്കുന്നത്. 

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തല്‍ക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സമവായവും ചര്‍ച്ചയുമാണ് ആവശ്യമെന്നാണ് ചൈനയുടെ നിലപാട്. തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. 

മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയില്‍ പെടുത്തുന്നതിനോട് പാകിസ്ഥാന്‍ അനുകൂല നിലപാടെടുക്കില്ല. പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്ന് ചൈന ആവര്‍ത്തിച്ചു. 

യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗരാജ്യങ്ങളോടും മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിന് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അതിര്‍ത്തിയ്ക്കപ്പുറം ജയ്‌ഷെ മുഹമ്മദ് ഭീകരപരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യയില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം അമേരിക്കയും, യുകെയും ഫ്രാന്‍സും ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പമാണ്. അല്‍ ഖ്വയ്!ദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിയ്ക്ക് മുമ്പാകെ ഈ ആവശ്യം ഈ മൂന്ന് രാജ്യങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ നേരത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Leave A Reply