Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
അബുദാബി: സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററുമായിരുന്ന മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറകിന്റെ പ്രചരണ ഭാഗമായി അബൂദാബിയില്‍ സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനം ഏപ്രില്‍ 5 വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ അബൂദാബി സുഡാനി സെന്ററില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി മുഹിമ്മാത്ത് അലുംനി യു എ ഇ ഘടകം പ്രചരണം ശക്തമാക്കിയട്ടുണ്ട്. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായ് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് പരപ്പ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ, സുല്‍ത്താന്‍ മഹ്മൂദ്, നസീര്‍ സഅദി, സിറാജ് പൂച്ചക്കാട്, കുണിയ അബ്ദുള്ള ഹാജി, റഫീഖ് മാലോം, മഹ്മൂദ് ക്ലായിക്കോട്, വി സി മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

മുഹിമ്മാത്ത് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും എസ് വൈ എസ് കുമ്പള സോണ്‍ സെക്രട്ടറിയുമായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി മുഖ്യാതിധിയായി സംമ്പന്ധിക്കും. പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. കെ എം മുസ്ഥഫ ഹിമമി സഖാഫി മോണ്ടുഗോളി പ്രസംഗിക്കും. പ്രാസ്ഥാനിക സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Leave A Reply