Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
അബുദാബി: സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററുമായിരുന്ന മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറകിന്റെ പ്രചരണ ഭാഗമായി അബൂദാബിയില്‍ സംഘടിപ്പിച്ച പ്രചരണ സമ്മേളനം അബൂദാബി സുഡാനി സെന്ററില്‍ സമാപിച്ചു.

മുഹിമ്മാത്ത് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും എസ് വൈ എസ് കുമ്പള സോണ്‍ സെക്രട്ടറിയുമായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി.. കെ എം മുസ്ഥഫ ഹിമമി സഖാഫി മോണ്ടുഗോളി പ്രസംഗിച്ചു.

സിദ്ധീഖ് ഹാജി ഉളുവാര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കുന്താപുരം നന്ദിയും പറഞ്ഞു.


മുസ്ഥഫ ദാരിമി കടാങ്കോട്, അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹമീദ് ഇശ്വരമംഗലം, ഹമീദ് സഅദി, തുടങ്ങിയവര്‍ സംസാരിച്ചു. 



സേഫ് ലൈന്‍ അബൂബക്കറിന് മുഹിമ്മത്ത് അബൂദാബി കമ്മിറ്റി ഏര്‍പ്പെടുത്തിയ ടോളറന്‍സ് പുരസ്‌കാരം സയ്യിദ് ഹാമിദ് അഹ്ദല്‍ സഖാഫി നല്‍കി.

പരിപാടിയില്‍ സുല്‍ത്താന്‍ മഹ്മൂദ് പട്‌ളയ്ക്ക് യാത്രയയപ്പ് നല്‍കി


Leave A Reply