Monday, 22 April 2019

യുവപണ്ഡിതന്‍ കുന്താപുരത്ത് വാഹനാപകടത്തില്‍ മരിച്ചു

തളിപ്പറമ്പ്: എസ് വൈ എസ് തോട്ടീക്കല്‍ യൂനിറ്റ് സെക്രട്ടറിയും അരിപ്രാമ്പര സ്വദേശിയുമായ മതപണ്ഡിതന്‍ കര്‍ണാടകയിലെ കുന്താപുരത്ത് വാഹനാപകടത്തില്‍ മരിച്ചു. അരിപ്രാമ്പറ പള്ളിക്കു സമീപം താമസിക്കുന്ന സുഹൈല്‍ സഅദി (29) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുന്താപുരം ട്രാഫി എന്ന സ്ഥലത്ത് സുഹൈല്‍ സഅദി സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൂടെയുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരനുമായ സ്വാബിര്‍ സഅദി (29) ഗുരുതര പരുക്കേറ്റ് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
തന്റെ ശിഷ്യന്റെ മാതാവിന്റെ മരണവീട്ടില്‍പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കുന്താപുരം ഡി കെ സി മര്‍കസുതആലീമുല്‍ ഇസ്ലാം ദഅ്‌വ കോളജ് പ്രധാന മുദരീസാണ്. 

ജാമിഅ സഅദിയ്യ അറബിക് കോളജില്‍നിന്ന് 2017 ല്‍ ഫസ്റ്റ് റാങ്ക് നേടി മൗലവി ഫാസില്‍ സഅദി ബിരുദം കരസ്ഥമാക്കിയ സുഹൈല്‍ സഅദി തൃക്കരിപ്പൂര്‍ മുജമ്മഅ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 

എരുവാട്ടി ഇബ്‌റാഹിം മൗലവി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ. മകന്‍: ലബീബ്. സഹോദരങ്ങള്‍: അബ്ദല്‍ ജലീല്‍ (സഊദി), ജാബിര്‍ (തായിനേരി ഹൈസ്‌കൂള്‍ അധ്യാപകന്‍), സക്കീന, മുനീറ, ഖൗലത്ത്. 


SHARE THIS

Author:

0 التعليقات: