Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ജൂലൈ നാലിന്

404

We Are Sorry, Page Not Found

Home Page
തളിപ്പറമ്പ്: ബൈക്കില്‍ കാറിടിച്ച് ദര്‍സ് വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പെര്‍ള ബണ്‍പത്തടുക്ക സ്വദേശി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ത്വാഹാ തങ്ങള്‍ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തും ദര്‍സ് വിദ്യാര്‍ത്ഥിയുമായ നെക്രാജെയിലെ ഇല്യാസിന് (23) ഗുരുതരമായി പരുക്കേറ്റു. ഇയാളെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നരിക്കോട് സുന്നി സെന്ററില്‍ പഠിച്ചുവരികയായിരുന്നു ഇരുവരും. റമസാനിനുശേഷം ഉപരിപഠനത്തിനു പോകാന്‍് തയ്യാറെടുക്കുന്നതിനിടയില്‍ മുണ്ടേരി മൊട്ടയില്‍ ഗുരുനാഥനെ സന്ദര്‍ശിച്ചു വരവെ കുറ്റിക്കോല്‍ ദേശീയപാതയില്‍ നെല്ലിയോട് ക്ഷേത്രത്തിനു സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം.

ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 സി 4420 പള്‍സര്‍ ബൈക്കില്‍ അതേ ദിശയില്‍നിന്ന് വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ എതിര്‍ദിശയില്‍നിന്നും വന്ന കെ എസ് ആര്‍ ടി സി ബസ് കയറി. ത്വാഹാ തങ്ങള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.  കാര്‍ നിര്‍ത്താതെ പോയി. 

സയ്യിദ് അഹ് മദ് ഫാറൂഖ് തങ്ങള്‍-സയ്യിദത്ത് ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ് .എസ് എസ് എഫ് ബണ്‍പത്തടുക്ക യൂനിറ്റ് പ്രസിഡന്റു കൂടിയാണ് ത്വാഹാ തങ്ങള്‍. 

സഹോദരങ്ങള്‍: സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍, സയ്യിദത്ത് നഫീസത്തുല്‍ മിസ്രിയ്യ. 
മയ്യത്ത് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ബണ്‍പത്തടുക്ക സാദാത്ത് മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. 

Leave A Reply