Tuesday, 16 April 2019

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടറും ബൊലോറ കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല പ്രിന്റിങ്ങ് പ്രസായ ബാബു പ്രിന്റേഴ്‌സ് ഉടമ പരേതനായ കുഞ്ഞിരാമന്റെ മകന്‍ നാലപ്പാടത്തെ എന്‍. ഗോപിനാഥന്‍ (55) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് കിഴക്കുംകര കുശവന്‍ കുന്നിലാണ് അപകടം. ഗോപിനാഥന്‍ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സ്‌കൂട്ടറോടിച്ച കല്ല്യാണ്‍ റോഡിലെ ശ്യാമു (35) വിന് പരിക്കേറ്റു. 

പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്ര കമാനത്തിനു മുന്നില്‍ വെച്ചാണ് ഗോപിനാഥന്‍ സ്‌കൂട്ടറില്‍ കയറിയത്. സ്‌കൂട്ടറില്‍ കയറി നിമിഷങ്ങള്‍ക്കകമാണ് അപകടമുണ്ടായത്. എതിരെ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: നാരായണി, ഭാര്യ: സുലോചന മക്കള്‍: അശ്വിന്‍, വൈശാഖ് (നിര്‍മിതി കേന്ദ്രം മാവുങ്കാല്‍). സഹോദരങ്ങള്‍: ശൈലജ (അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), ബാബു (വെല്‍ഡിങ്ങ് തൊഴിലാളി).

SHARE THIS

Author:

0 التعليقات: