ആദൂര്‍: കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ് പടിയത്തടുക്കയൂണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന മഹ്ളറതുല്‍ ബദ് രിയ്യമൂന്നാം വാര്‍ഷികവും സയ്യിദ് ആറ്റക്കോയ തങ്ങള്‍ അനുസ്മരണവും ആദര്‍ശ പ്രഭാഷണവും ഏപ്രില്‍ 27 ന് വെകുന്നേരം 5 മണിക്ക് പടിയത്തടുക്ക യഹ്യല്‍ അഹ്ദല്‍ തങ്ങള്‍ നഗറില്‍ വെച്ച് നടക്കും.
ഹസന് ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. സയ്യിദ് സൈനുല്‍ ആബിദ്ദീന് മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.സയ്യിദ് ഹസ്സന് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് അധ്യക്ഷത വഹിക്കും. സയ്യിദ് അഷ്റഫ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. വഹാബ് സഖാഫി മമ്പാട് ആദര്‍ശ പ്രഭാഷണം നടത്തും.
സയ്യിദ് ജാലുദ്ദീന് തങ്ങള്‍ മഹ്ളറത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കും. സയ്യിദ് ജിഫ്രി തങ്ങള്‍ സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ദര്‍സീ രംഗത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കി മുന്നേറി കൊണ്ടിരിക്കുന്ന ശൈഖുന ബെള്ളിപ്പാടി ഉസ്താദിനെ സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ആദൂര്‍ ആദരിക്കും സംഘടനാ പ്രാസ്ഥാനിക രംഗത്തെ പ്രമുഖരായ പണ്ഡിതന്മാരും. സദാത്തീങ്ങളും സംബന്ധിക്കും.
0 التعليقات: