Tuesday, 2 April 2019

അല്‍ ബിഷാറ ഡിസേനിയത്തിന്ന് ബുധനാഴ്ച സമാപനം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം മുഖ്യാതിഥി

മഞ്ചേശ്വരം: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അല്‍ ബിഷാറ ഡിസേനിയം ബുധനാഴ്ച  സമാപിക്കും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിന്റെ ശ്രദ്ധേയമായ പദ്ധതിയായ നിര്‍ധനരായ പെണ്‍കുട്ടികളുടെ സമൂഹ വിവാഹത്തോടെയാണ് സമ്മേളനത്തിന്ന് തുടക്കമായത്. സയ്യിദ് അതാവുള്ള തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സമൂഹ വിവാഹത്തിന്ന് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി ഉസ്താദ് കാര്‍മികത്വം വഹിച്ചു.

സമാപന സംഗമത്തില്‍ ഖുര്‍റത്‌സാദാത്  സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് പ്രാര്‍ത്ഥന നിര്‍വഹിക്കും താജുശ്ശരീഅ എം അലിക്കുഞ്ഞി ഉസ്താദ് അധ്യക്ഷധ വഹിക്കും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ ഉല്‍ഘാടനം ചെയ്യും ഉസ്താദ് മൂസല്‍ മദനി ആമുഖ പ്രഭാഷണം നടത്തും താജുല്‍ ഫുഖഹാഹ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ഷറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി,സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി,സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര,സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി പോസോട്,സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍,ഡോ അബ്ദുറഷീദ് സൈനി കക്കിഞ്ച,ഷാഫി സഅദി ബാംഗ്ലൂര്‍,കര്‍ണാടക മന്ത്രി യൂ ടി ഖാദര്‍,വൈ അബ്ദുള്ള കുഞ്ഞി ഏനപ്പോയ,മുംതാസ് അലി കൃഷ്ണാപുറ   തുടങ്ങിയവര്‍ സംബന്ധിക്കും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതാവും അബ്ദുല്‍ ജബ്ബാര്‍ സഖാഫി നന്ദിയും പറയും



SHARE THIS

Author:

0 التعليقات: