Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം: അല്‍ ബിഷാറ ഇസ്ലാമിക് എജ്യുക്കേഷന്‍ സെന്ററിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ചു മൂന്ന് ദിവസങ്ങളിലായി നടന്ന അല്‍ ബിഷാറ ഡിസേനിയം സമാപിച്ചു.  എം അലിക്കുഞ്ഞി ഉസ്താദിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന പരിപാടി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം  ചെയ്തു. 

സമ്മേളനത്തിന്റെ ശ്രദ്ധേയമായ പദ്ധതിയായ നിര്‍ധനരായ പെണ്‍കുട്ടികളുടെ സമൂഹ വിവാഹത്തോടെയാണ് സമ്മേളനത്തിന്ന് ആദ്യ ദിവസം തുടക്കമായത്.

മൂസല്‍ മദനി ആമുഖ പ്രഭാഷണം നടത്തി.  ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര,സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി പോസോട്, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍,ഡോ അബ്ദുറഷീദ് സൈനി കക്കിഞ്ച,ഷാഫി സഅദി ബാംഗ്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  സ്ഥാപനത്തിന്റെ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍  സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ സഖാഫി നന്ദിയും പറഞ്ഞു 
Leave A Reply