Wednesday, 10 April 2019

മര്‍ഹൂം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണം വെള്ളിയാഴ്ച

ചള്ളങ്കയം: നീണ്ട 17 വര്‍ഷത്തോളം ദുബായിലെ മലയാളികള്‍ ഭൂരിഭാഗവും പ്രാര്‍ത്ഥനക്ക് എത്തിയിരുന്ന നൈഫിലെ മസ്ജിദ് സര്‍ഊനിയില്‍ ഇമാമായി സേവനം ചെയ്തിരുന്ന ചള്ളങ്കയം ബദ് രിയ ജുമാ മസ്ജിദില്‍ ഖത്വീബായും മദ്‌റസയില്‍ മുഅല്ലിമായും സേവനം ചെയ്യുകയും ജമാഅത്ത് പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്തിരുന്ന അന്തുഞ്ഞി ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മര്‍ഹൂം അല്‍ഹാജ് സി.എച്ച്. അബ്ദുല്ല മുസ്ലിയാരുടെ പേരില്‍ അനുസ്മരണവും തഹ് ലീല്‍ സദസുും ഏപ്രില്‍ 12 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം ചള്ളങ്കയം ജമാഅത്ത് പള്ളിയില്‍ നടക്കും.

പരപ്പനങ്ങാടി സയ്യിദ് പി. മുത്തുക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണവും മമ്പുറം ഖത്വീബ് സയ്യിദ് എന്‍.പി. അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വവും നല്‍കും. 


SHARE THIS

Author:

0 التعليقات: