Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ഉസ്താദ് അബൂബക്കര്‍ മുസ്ല്യാര്‍ നടുവീട് നമ്മോട് വിടപറഞ്ഞു. പണ്ഡിതനും സാമൂഹ്യ സേവകനും ഊര്‍ജസലനായ പ്രവര്‍ത്തകനുമായിരുന്നു അദ്ധേഹം.നീണ്ട കാലത്തെ കുമ്പടാജ പള്ളിയിലെയും മദ്‌റസയിലെയും സേവനത്തിനിടയില്‍ മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകള്‍ അദ്ധേഹം ഈ നാടിനും സമുദായത്തിനും വേണ്ടി ബാക്കി വെച്ചിട്ടുണ്ട്.നല്ല ആകാരവും ശബ്ദ ഗാംഭീര്യവുമൂള്ള ഉസ്താദവര്‍കള്‍ ഒരുപാട് പ്രശ്‌നങ്ങളില്‍ തീരുമാനം കണ്ടെത്തിയ നല്ലൊരു മദ്ധ്യസ്ഥനും കൂടിയായിരുന്നു. ശിഥിലമായിപ്പോയ പല കുടുംബങ്ങളെയും കൂട്ടിയോചിപ്പിച്ച ഒരുപാട് കഥകള്‍ പലരും ഈയുള്ളവനോട് പറഞ്ഞിട്ടുണ്ട്.കുടുംബസ്‌നേഹത്തില്‍ മാതൃകയായിരുന്ന അദ്ധേഹം കുടുംബത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ ഒരുപാട് പറഞ്ഞു തരുന്നുണ്ട് ഹസൈനാര്‍ പള്ളപ്പാടിയും ബഷീര്‍ സഖാഫി കൊല്യവും.
    
ഓരോരുത്തരിലും അന്തര്‍ലീനമായി കിടക്കുന്ന നല്ല വാസനകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ ഒട്ടും പിശുക്കോ അസൂയയോ കാണിച്ചില്ല. മദ്‌റസയില്‍ എന്റ ഉസ്താദായിരുന്ന അദ്ധേഹം ദര്‍സില്‍ പോകാനുള്ള പ്രചോദനവും കൂടിയായിരുന്നൂ.ആ നിലയില്‍ ഞാന്‍ അദ്ധേഹത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നൂ.വാത്സല്യനിധിയായ പിതാവിനെപ്പോലെയായിരുന്നു മരിക്കുന്നത് വരെ ഉസ്താദ് ശിഷ്യന്‍മാരായ ഞങ്ങളോട് പെരുമാറിയിരുന്നത്.'നിങ്ങളെ ചോദിച്ചു' എന്ന് പലരും വന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. കുമ്പടാജ,കുദിങ്കില ഭാഗത്ത് ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മിക്ക  ഉസ്താദുമാരും മത,സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പലരും അഉക്കറുസ്താദിന്റ ശിഷ്യഗണങ്ങളാണ്.
        
പള്ളിയിലും മദ്‌റസയിലും മാത്രം ഒതുങ്ങിക്കൂടാതെ സമൂഹത്തിന്റ നാനാതുറകളിലേക്കും തന്റ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.അഗല്‍പാടി ഹൈസ്‌കൂളില്‍ മലയാളം മീഡിയം തുടങ്ങാന്‍ വേണ്ടിഅദ്ധേഹം ചെയ്ത സേവനം സുഹൃത്ത് ഇബ്രാഹിംസഖാഫി പരപ്പ അനുസ്മരിക്കുന്നു. അത് നേടിയെടുക്കുകയും ഞങ്ങളൊക്കെ അതിന്റ ഫലം അനുഭവിക്കുകയും ചെയ്തതാണ്. എന്ത് കൊണ്ടോ ഇന്ന് ആ സ്‌കൂളില്‍ മലയാള ക്ലാസുകളില്ല. മരിക്കാനം സ്‌കൂളിലും മലയാളം തുടങ്ങാന്‍ അദ്ധേഹം പരിശ്രമിച്ചിരുന്നു. പ്രശ്‌നങ്ങള്‍ വരുമ്പോഴെല്ലാം വ്യക്തമായ നിലപാടെടുക്കുകയും ആ നിലപാടൂകള്‍ക്ക് വേണ്ടി  ധീരമായി നിലകൊള്ളുകയും ചെയ്തിരുന്നു അദ്ധേഹം.അല്ലാഹു അവരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും സ്വര്‍ഗീയ സുഖം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീന്‍.
   

അബൂബക്കര്‍ ഫൈസി കുമ്പടാജ

Leave A Reply