Friday, 12 April 2019

ആദൂര്‍ തങ്ങളിലെ അത്ഭുത ലോകം

അമേരിക്കയും ഇറാഖും തമ്മിലുള്ള യു്ദ്ധം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആറ്റു തങ്ങളുടെ വസതിയില്‍ ഇരിക്കുമ്പോഴാണ് ആരോ ബഗ്ദാദിനെ കുറിച്ച് പറയുന്നത്. ബഗ്ദാദിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തങ്ങളും പങ്ക് വെച്ചു. ഒടുവില്‍ തങ്ങള്‍ സദ്ധാം ഹൂസൈനിന്റെ ജീവിതത്തെ കുറിച്ച് അയവിറക്കുന്നതിനിടയിലാണ് മുഖ ഭാവം മാറുന്നത്. 'ഓനെ അമേരിക്ക പുടിച്ചറോ', കാര്യത്തിന്റെ ഗൗരവം ചെറിയ ബുദ്ധിയില്‍ തത്സമയത്ത് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പത്രങ്ങളില്‍ സദ്ധാം ഹുസൈനിനെ അമേരിക്ക അറസ്റ്റു ചെയ്ത വിവരം മാലോകര്‍ അറിയുന്നത്. ഇത്തരം ആശ്ചര്യാജനകമായ അനുഭവങ്ങള്‍ ആറ്റു തങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.   

മുള്ളേരയയില്‍ നിന്ന് സുള്ള്യയിലേക്കുള്ള സംസ്ഥാന പാതയില്‍ ആദൂര്‍ ബ്രിഡ്ജിന് സമീപമുള്ള  ഓട് മേഞ്ഞ കെട്ടിടത്തിന്റെ വരാന്തയില്‍ ചാരുകസേരയില്‍ ഇരുന്ന് സന്ദര്‍ശകര്‍ക്ക് സമാശ്വാസം പകരുന്ന ആദൂര്‍ ആറ്റു തങ്ങളുടെ അരികത്തിരുന്ന് നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് നെറ്റിയല്‍ പൊട്ട് തൊട്ട കയ്യില്‍ കാവിനൂല്‍ അണിഞ്ഞ രണ്ട് ചെറുപ്പക്കാര്‍ തങ്ങളുടെ അരികില്‍ വന്ന് കാലില്‍ വീണ് പൊട്ടിക്കരഞ്ഞു. പെര്‍ള മണിയംപാറ ഭാഗത്ത് നിന്ന് വന്ന അവരിലൊരാളുടെ കല്ല്യാണം ഒരാഴ്ചക്കുള്ളില്‍ നടക്കാനിരിക്കുകയാണ്. വധുവിന്റെ കഴുത്തില്‍ ചാര്‍ത്താനുള്ള സ്വര്‍ണ മാല വാങ്ങാനായി കരുതി വെച്ച 1 ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ സഹതാപം തങ്ങള്‍ക്ക് മുമ്പില്‍ ബോധിപ്പിക്കാനാണ് അവര്‍ എത്തിയത്. കാര്യങ്ങള്‍ ശ്രവിച്ച ആറ്റു തങ്ങള്‍ മുഖ ഭാവ ഭേദമില്ലാതെ അദ്ധേഹത്തോട് അട്ക്ക കൊടുത്ത കടയില്‍ പോയി തെരയാന്‍ പറഞ്ഞു. ആഗതനിക്കും ശ്രോതാക്കള്‍ക്കും തങ്ങളുടെ മറുപടി കേട്ട് അത്ഭുതം തോന്നി. വീണ്ടും തങ്ങള്‍ അവരോട് അവിടെ പോയി അന്വോഷിക്കാന്‍ കല്‍പ്പിച്ചു. അവരില്‍ നിന്ന് പൈസ നഷ്ടപ്പെട്ടത്തിന്റെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും തങ്ങള്‍ വിവരിച്ച്‌കൊടുത്തപ്പോള്‍ ചെറുപ്പക്കാര്‍ അത്ഭുതചിത്തരായി. സന്തോഷത്തോടെ മടങ്ങുകയും ചെയ്തു. 


തങ്ങളുടെ സമീപത്ത് നിന്ന് യാത്ര പറയാനൊരുങ്ങുമ്പോഴാണ് ഒരു മദ്‌റാസാധ്യാപകനായ ഒരാള്‍ വന്നത്. അകാരണമായി ജോലിയില്‍ നിന്ന് പിരിച്ച് വിട്ട ആവലാതി തങ്ങള്‍ക്ക് മുമ്പില്‍ പങ്ക് വെച്ചപ്പോള്‍ അവര്‍ തിരിച്ചു വിളിക്കുമെന്നായിരുന്നു ആദൂര്‍ തങ്ങളുടെ മറുപടി. പുഞ്ചിരിയോടെ അദ്ധേഹം തങ്ങളോട് യാത്ര പറഞ്ഞ് പിരിഞ്ഞു. അദ്ധേഹം മുള്ളേരിയയിലേക്കാണെന്നറഞ്ഞപ്പോള്‍ വണ്ടിയില്‍ കൂടെ വന്നു. മുള്ളേരയക്ക് എത്താറായപ്പോഴാണ് മദ്‌റസാധ്യാപകന്റെ ഫോണ്‌ലേക്ക് കോള്‍ വരുന്നത്. അറ്റന്റ് ചെയ്തപ്പോള്‍ മറുകരയില്‍ പിരിച്ചു വിട്ട മഹല്ല് കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു. പ്രസ്തുത സ്ഥലത്തേക്ക് ജോലിക്ക് ക്ഷണിച്ച് കൊണ്ടായിരുന്നു സെക്രട്ടറിയുടെ കോള്‍. 


ആദൂര്‍ തങ്ങളെന്ന പേരില്‍ ഖ്യാതി നേടിയ സയ്യിദ് അബൂബക്കര്‍ അറ്റക്കോയ തങ്ങളെന്ന ആറ്റു തങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍ നിന്ന് ചിലതാണ് ഉദൃതവരിയില്‍ കുറിച്ചിട്ടത്. കേരള കര്‍ണാടകയിലെ ജനങ്ങള്‍ക്കെല്ലാം പേര് കൊണ്ടും പെരുമ കൊണ്ടും പരിജിതനായ മഹല് വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ആദൂര്‍ തങ്ങള്‍. ജാഡകളില്ലാത്ത ജീവിതമാണ് തങ്ങളെ മറ്റുള്ളവരില്‍ നിന്് വ്യതിരക്തരാക്കുന്നത്. കാലങ്ങളോളം ചുമന്നിരുന്ന ദുഖ ഭാണ്ഡം തങ്ങളുടെ സമാശ്വാസ വാക്ക്‌കൊണ്ട് പമ്പ കടന്ന നിരവതി അനുഭവങ്ങളാണ് ഏവര്‍ക്കും പങ്ക് വെക്കാനുള്ളത്. 

ഇസ്ലാമിക പ്രാബോധന മേഖലയില്‍ പൂര്‍വ്വകാലത്ത് തന്നെ പ്രഭ വിതരാന്‍ സൗഭാഗ്യം ലഭിച്ച ആദൂര്‍ ദേശത്തിലെ ആത്മീയ രംഗത്തെ പരമ്പരാഗത നിലാവെളിച്ചമായിരുന്നു ആറ്റു തങ്ങള്‍. 

1780ല്‍ ആദൂറിലെത്തിയ സയ്യിദ് ഹസനുസ്സഖാഫ് ഹള്‌റമിയുടെ പരമ്പരയിലൂടെയാണ് ആറ്റു തങ്ങളടക്കമുള്ള ആദുരിലെ സയ്യിദന്മാരെക്കൊണ്ട് ആദൂര്‍ ധന്യമാകുന്നത്. ആദൂറിലെ തയത്ത വളപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുടുംബമാണ് ആറ്റു തങ്ങളുടെത്. തയത്തവളപ്പിലെ ഓട് മേഞ്ഞ പുരാതനമായ ആ വീട്ടിലാണ് ആറ്റു തങ്ങള്‍ താമസിച്ചിരുന്നത്. 

ആദൂര്‍ പഴസ്വിനി പുഴയില്‍ ചെന്നെത്തുന്ന തോടിന്റെ ചാരത്ത് നില്‍ക്കുന്ന തയത്തവളപ്പെന്ന കൊച്ചുകുടില്‍ ആയിരങ്ങളുടെ അഭയ ആശ കേന്ദ്രമായിരുന്നു. നൂറിലെറെ വര്‍ഷം പഴക്കമുള്ള ആ വീട്ടിലായിരുന്നു ആറ്റു തങ്ങല്‍ താമസിച്ചുരുന്നത്.വീടിന് ചുറ്റും നിറഞ്ഞ് നിന്നിരുന്ന മൃഗങ്ങളാണ് ആറ്റു തങ്ങളുടെ കൂട്ടുകാര്‍. 

ആട്, കുതിര, പശു, പോത്ത്, കള, പൂച്ച, കോഴി, താറാവ്, തത്ത, പച്ചക്കിളി, മുയല്‍, തുടങ്ങിയ നിരവധി മൃഗങ്ങളുടെ വളര്‍ത്തുപുരയായിരുന്നു തയത്തവളപ്പ്.  വിഷമങ്ങള്‍ പറഞ്ഞ് അരികിലെത്തുന്ന പലരോടും 'കോഴിക്ക് അരി ഇടണമെന്ന' തങ്ങളുടെ കല്‍പ്പന സിരസാവഹിച്ചവര്‍ അവധിയെത്തിയാല്‍ കോഴിയുമായി തങ്ങളുടെ വീട്ടിലെത്താറാണ് പതിവ്. അങ്ങനെ കൊണ്ടുവന്ന കോഴികള്‍ വീടിന് ചുറ്റും ഓടിക്കളിക്കുന്നത് കാണുമ്പോള്‍ കണ്ണിന് കുളിര്‍മ്മ നല്‍കുന്നു.


ആറ്റു തങ്ങളുടെ ആത്മീയ രംഗത്തുള്ള ഉയര്‍ച്ചക്കു പിന്നില്‍ സ്വമാതാവിന്റെ പൊരുത്തമെന്നാണ് ആദൂറിലെ സയ്യിദന്മാര്‍ പങ്കുവെക്കുന്നത്. കുട്ടിക്കാലം മുതല്‍ ഉമ്മയുടെ സ്‌നേഹത്തിലും ലാളനയിലും വളര്‍ന്ന ആറ്റു തങ്ങള്‍ ഉമ്മയുടെ പ്രായധിക്യ കാലത്ത് ഉമ്മയുടെ സേവകനായിരുന്നു ആറ്റി തങ്ങള്‍. മാതൃ സഹോദരനും പ്രമുഖ ആത്മീയ പണ്ഡിതനുമായിരുന്ന സയ്യിദ് യഹ്യ അല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയും ആറ്റു തങ്ങളുടെ ആത്മീയ വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്. 


എരുമാടില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹസനുസ്സഖാഫ് തങ്ങളുടെ മകനായ സയ്യിദ് അബൂബക്കര്‍ സഖാഫ് തങ്ങളാണ് ആറ്റു തങ്ങളുടെ പിതാവായ സയ്യിദ് ഹുസൈന്‍ സഖാഫ് തങ്ങളുടെ പിതാവ്. കുഞ്ഞാറ്റു ബീവിയാണ് ആറ്റു തങ്ങളുടെ മാതാവ്. സയ്യിദ് അബൂബക്കര്‍ സഖാഫ് ആറ്റക്കോയ തങ്ങള്‍ എന്നതാണ് ആറ്റു തങ്ങളുടെ യഥാര്‍ഥ നാമം. വിവാഹിതനായി കൂടുതല്‍ കാലം കുടുംബ ജീവിതം നയിക്കാന്‍ ആറ്റു തങ്ങളുടെ ആത്മീയ ജീവിതത്തില്‍ സാധിച്ചില്ല. മൂന്നോ നാലോ മാസം മാത്രമാണ് ആറ്റു തങ്ങള്‍ ഭാര്യക്കൊപ്പം താമസിച്ചത്. പിന്നീട് ഭാര്യയെ വിവാഹമോചിതയാക്കി. 

തങ്ങളുടെ നിത്യസന്ദര്‍ശകരായി നിരവധി പേരാണ് കേരള കര്‍ണാടകയില്‍ നിന്ന് ആദൂറില്‍ എത്തുന്നത്. സന്ദര്‍ശകര്‍ കൊണ്ട് വരുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ് തങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായി ഉപയോഗിച്ചിരുന്നത്. ആരേയും നോവിക്കാത്ത തങ്ങളുടെ നിഷബ്ദ ജീവിതത്തിന് തിരശില വീഴുമ്പോള്‍ അനാഥകളാകുന്നത് നിരവധി ജനങ്ങളും മൃഗങ്ങളുമാണ്.  

തങ്ങളുടെ ഏക സഹോദരനായ ആദൂര്‍ ഉമ്പു തങ്ങളുടെ ഗുരുവര്യനും സമസ്ത പ്രസിഡന്റുമായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുമായും തങ്ങളുടെ മകന്‍ കുറാ തങ്ങളുമായും ആറ്റു തങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹ ബന്ധം അവര്‍ണനീയമാണ്. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അദമ്യമായ സ്‌നേഹിച്ച ആറ്റു തങ്ങള്‍ക്ക് കാന്തപുകത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്നത് സന്തോഷകരമായിരുന്നു.ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

SHARE THIS

Author:

0 التعليقات: