Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമിയില്‍ 'വേനലവധി ആത്മീയതക്ക്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന അല്‍ ഹുസ്‌ന തസ്‌കിയ 40 ദിന വെക്കേഷന്‍ ക്യാമ്പ് ഉദ്ഘാടന സംഗമം ബുധാഴ്ച രാവിലെ 10.30ന് അല്‍ ഹുസ്‌ന ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് അലവി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി ആന്ത്രോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ മാനേജര്‍ മുനീര്‍  അഹ്മദ് സഅദി സ്വാഗതം ആശംസിക്കും. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി സിലബസ് വിശദീകരിക്കും. 

സയ്യിദ് ഖാലിദ് തങ്ങള്‍ മുട്ടത്തോടി, പ്രഫസര്‍ ഇബ്രാഹിം സഖാഫി, ഹാഫിള് അബ്ദുല്ല മദനി, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, ഇബ്രാഹിം മദനി മണിയംപാറ, ഫൈസല്‍ സൈനി, അബ്ദുല്‍ റഹീം മുസ്ലിയാര്‍, അബ്ദുല്‍ ലത്തീഫ് മൗലവി എര്‍മാളം, അലി സഖാഫി, ഹനീഫ് മൗലവി നാഷണല്‍ നഗര്‍, മന്‍സൂര്‍ മൗലവി, നസീര്‍ മൗലവി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഷാഫി പട്‌ല, എ.എം മഹമൂദ്, മുഹമ്മദ് അലി നെല്ലിക്കുന്ന്, ശരീഫ് ഇസ്സത്ത് നഗര്‍ സംബന്ധിക്കും. 

ക്യാമ്പ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 25ന് നടക്കുന്ന അല്‍ ഹുസ്‌ന ഷീ അക്കാദമിയുടെ രണ്ടാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. അഡ്മിഷന്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൃത്യ സമയത്ത് എത്തിചേരണമെന്ന് ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു.
Leave A Reply