Tuesday, 16 April 2019

കാര്‍ സ്‌കൂട്ടറിലിടിച്ച് എരിയാല്‍ സ്വദേശിയായ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

കാസര്‍കോട്: പരിശീലനത്തിനു പോവുകയായിരുന്ന ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ് താരവുമായ അഹ്‌റാസ് (22) ആണ് ദാരുണമായി മരിച്ചത്. അഹ്‌റാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം.

മലപ്പുറത്തുനിന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോവുകയായിരുന് കാറാണ് അഹ്‌റാസിനെ ഇടിച്ചുവീഴ്ത്തിയത്. സംഭവസ്ഥലത്തുതന്നെ അഹ്‌റാസ് മരണപ്പെട്ടു. മികച്ച ക്രിക്കറ്റ് താരമായ അഹ്‌റാസ് ചെമനാട്ടേക്ക് ക്രിക്കറ്റ് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. 


എരിയാലിലെ അബ്ദുല്ലയാണ് പിതാവ്. മാതാവ് നസീമ. ഏക സഹോദരന്‍ അഹ്‌റാസ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. അഹ്‌റാസിന്റെ ദാരുണമരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. 


SHARE THIS

Author:

0 التعليقات: