Friday, 19 April 2019

എസ് എസ് എഫ് പാട്ടും കളിയും; കുട്ടികളില്‍ നവ്യാനുഭവമായി

ആലംപാടി: അവധിക്കാലത്ത് എസ് എസ് എഫ് മഴവില്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തി വരുന്ന കുട്ടികളുടെ പാട്ടും കളിയും കാസറഗോഡ് ഡിവിഷന്‍ തല ഉദ്ഘാടനം ആലംപാടി സുന്നി സെന്ററില്‍ വെച്ച് നടന്നു. 

വിവിധ മത്സരങ്ങള്‍, ഇസ്ലാമിക ആരാധന പ്രാക്ടിക്കല്‍ തുടങ്ങി വിവിധ സെഷനുകളോടെയാണ് പരിപാടി നടന്നത്. ബാദുഷ ഹാദി സഖാഫി പ്രാര്‍ത്ഥന നടത്തി. സലാം ഹിമമിയുടെ അദ്ധ്യക്ഷതയില്‍ അഷ്‌റഫ് തൂക്കിയമൂല ഉദ്ഘാടനം ചെയ്തു. മുര്‍ഷിദ് പുളിക്കൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനം കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് സി എം മുഹമ്മദ് ഹാജി നിര്‍വഹിച്ചു. 

റദ്ദു ചാലക്കര, ബി ബി മുഹമ്മദ്, മുഹീനുദ്ദീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിസ് ഹാഷിര്‍ സ്വാഗതവും ഇസ്മായില്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: