Tuesday, 16 April 2019

ത്വാഹിര്‍ തങ്ങള്‍ ഉറൂസ്; പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു







പുത്തിഗെ: തിങ്കളാഴ്ച സമാപിച്ച സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ വിജയത്തിന് പ്രവര്‍ത്തിച്ച പ്രാസ്ഥാനിക നേതാക്കള്‍, പ്രവര്‍ത്തകര്‍, ഖദ്മുല്‍ അഹ്ദലിയ്യ, സാമ്പത്തിക സഹായ സഹകരണങ്ങള്‍ ചെയ്തവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി മുഹിമ്മാത്തില്‍ പ്രത്യേക ദുആ മജ്‌ലിസ് സംഘടിപ്പിച്ചു.


സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ ഫത്താഹ് സഅദി, ജമാലുദ്ധീന്‍ സഖാഫി, സുഹൈല്‍ സുറൈജി, ശഹീദ് ഹിമമി, മന്‍ഷാദ് അഹ്‌സി, ഹംഷാദ് സഅദി സംബന്ധിച്ചു. ദുആ മജ്‌ലിസിന് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നല്‍കി.




SHARE THIS

Author:

0 التعليقات: